Image

ദുരിതം ബാധിച്ചവരെ സഹായിക്കുയാണ്‌ ഇപ്പോഴത്തെ പ്രധാന കര്‍ത്ത്യവമെന്ന്‌ ഇ പി ജയരാജന്‍

Published on 14 August, 2018
ദുരിതം ബാധിച്ചവരെ സഹായിക്കുയാണ്‌ ഇപ്പോഴത്തെ പ്രധാന കര്‍ത്ത്യവമെന്ന്‌ ഇ പി ജയരാജന്‍

മഴക്കെടുതിയില്‍ ദുരിതം ബാധിച്ചവരെ സഹായിക്കുയാണ്‌ ഇപ്പോഴത്തെ പ്രധാന കര്‍ത്ത്യവമെന്ന്‌ വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തശേഷം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ മീറ്റ്‌ ദി പ്രസില്‍ സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍

ദുരിതബാധിതരെ സഹായിക്കാന്‍ സംസ്‌ഥാനമൊന്നാകെ ഒരുമിച്ചുനില്‍ക്കുന്ന കാഴ്‌ചയാണ്‌ ഇന്നുള്ളത്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിമാനമുണ്ടാക്കുന്നതുമാണ്‌. ജനങ്ങളുടെ എല്ലാം സഹകരണത്തോടെ ദുരിതബാധിതരുടെ പ്രയാസങ്ങള്‍ മനസിലാക്കി അവ ലഘൂകരിക്കുന്നതിനാവശ്യമായ നടപടികളാണ്‌ ഗവര്‍മെന്‍റ്‌ സ്വീകരിക്കുന്നത്‌. ജാതി മത രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ക്ക്‌ അപ്പുറമായി ജനങ്ങളൊന്നാകെ ഒന്നിച്ചാണ്‌ ദുരിതാശ്വാസ പ്രര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ഇത്‌ കേരളത്തിന്‌ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്‌.

കുറച്ചുനാള്‍ മുമ്ബ്‌ സംസ്‌ഥാനത്ത്‌ വ്യാപിച്ച നിപ്പ വൈറസ്‌ ഏറെ മാരകമായിരുന്നു. എന്നാല്‍ നമ്മുടെ കേരളത്തിന്‌ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അതിനെ പ്രതിരോധിക്കാന്‍ സാധിച്ചു. മഹാരാജാസ്‌ കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യു ക്രൂരമായി കൊലചെയ്യപ്പെട്ടു. കേരളമൊന്നാകെ ആ ക്രൂരകൃത്യത്തെ അപലപിച്ചു. ഇത്തരത്തില്‍ കേരള മനസ്‌ എല്ലാ വ്യാത്യാസങ്ങള്‍ക്കുമപ്പുറം ഒരുമിച്ച്‌ നീങ്ങിയാല്‍ നമുക്ക്‌ ഐശ്വര്യ സമ്ബന്നമായ കേരളം പടുത്തുയര്‍ത്താനാകും.

വ്യവസായം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകളാണ്‌ താന്‍ കൈകാര്യം ചെയ്യുകയെന്നും വ്യവസായ വളര്‍ച്ചക്ക്‌ അനുകൂലമായ സാഹചര്യമാണ്‌ ഇന്നുള്ളതെന്നും ഇ പി പറഞ്ഞു. കാര്‍ഷിക - വ്യവസായിക പുരോഗതി ഒരുമിച്ചാണ്‌ കൈവരിക്കേണ്ടത്‌. അതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും വേണം. പൊതുമേഖലയും ശക്‌തിപെടണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക