Image

ചെറിയാന്‍ മത്തായി ന്യൂറോഷലില്‍ നിര്യാതനായി

Published on 30 March, 2012
ചെറിയാന്‍ മത്തായി ന്യൂറോഷലില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ന്യൂറോഷേലിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനും വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നചെറിയാന്‍ മത്തായി (67) മാര്‍ച്ച് 30 വെള്ളിയാഴ്ച നിര്യാതനായി. അസുഖബാധിതനായ അദ്ദേഹം ഏതാനും നാളുകളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ചാത്തന്നൂര്‍ അക്കരക്കുന്നത്തു വിളയില്‍ പരേതനായ മത്തായിയുടേയും അന്നമ്മയുടേയും സീമന്തപുത്രനാണ് പരേതന്‍. ഭാര്യ: ലീലാമ്മ ചെറിയാന്‍ സുല്‍ത്താന്‍ബത്തേരി സ്വദേശിനിയാണ്. മക്കള്‍: ലിന്‍സി ചെറിയാന്‍ (ന്യൂയോര്‍ക്ക്), ആന്‍സി ചെറിയാന്‍ (കാലിഫോര്‍ണിയ),മോന്‍സി ചെറിയാന്‍ (കാലിഫോര്‍ണിയ). സഹോദരങ്ങള്‍: ജേക്കബ് മത്തായി, അലക്‌സാണ്ടര്‍ മത്തായി (ഇരുവരും ന്യൂയോര്‍ക്ക്).
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗങ്ങളിലൊരാളായ അദ്ദേഹം സംഘടനയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായിരുന്നു.
ഏപ്രില്‍ 1 ഞായറാഴ്ച വൈകീട്ട് 5 മണിമുതല്‍ 9 മണിവരെ പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (360 ഇര്‍വിംഗ് അവന്യൂ, പോര്‍ട്ട്‌ചെസ്റ്റര്‍, ന്യൂയോര്‍ക്ക് 10573)പൊതുദര്‍ശനം നടത്തപ്പെടുന്നതും, ഏപ്രില്‍ 2 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്.തുടര്‍ന്ന് ന്യൂറോഷേല്‍ ബീച്ച്‌വുഡ് സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് 914 433 2704, അലക്‌സാണ്ടര്‍ 914 310 7677, 914 632 1761.
ചെറിയാന്‍ മത്തായി ന്യൂറോഷലില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക