Image

ന്യൂജേഴ്‌സി സൗത്ത് ഏഷ്യന്‍ സിനി ഫെസ്റ്റ് ഒക്‌ടോബറില്‍

Published on 30 March, 2012
ന്യൂജേഴ്‌സി സൗത്ത് ഏഷ്യന്‍ സിനി ഫെസ്റ്റ് ഒക്‌ടോബറില്‍
‌ന്യൂജേഴ്‌സി: അഞ്ചാമത് ന്യൂജേഴ്‌സി ഇന്‍ഡിപെന്‍ഡന്റ്‌സൗത്ത് ഏഷ്യന്‍ സിനിഫെസ്റ്റ് ഒക്‌ടോബര്‍ 21 മുതല്‍ 23 വരെ ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള 1655 ഓക് ട്രീ റോഡിലെ ബിഗ് സിനിമാസില്‍ നടക്കും. ഒമ്പതു രാജ്യങ്ങളില്‍ നിന്ന് 36 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണേഷ്യന്‍ സിനിമയിലെ പ്രതിഭാധനരായ ചലച്ചിത്രപ്രവര്‍ത്തകരുടെ സൃഷ്ടികളുടെ പ്രത്യേക പ്രദര്‍ശനവും മേളയോടനുബന്ധിച്ചുണ്ടാവും. ദക്ഷിണേഷ്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കും മേളയിലെ ചിത്രങ്ങള്‍.

ബംഗാളി സാഹിത്യകാരി മഹാശ്വേതാ ദേവിയുടെ ഛോളി കി പീച്ചെ എന്ന ചെറുകഥയെ ആസ്പദമാക്കിയെടുത്ത ഇന്ത്യന്‍ ചിത്രം ഗാംഗോര്‍/ബിഹൈന്‍ഡ് ദ് ബോഡൈസ്, ഇന്‍ഷാ അള്ളാ ഫുട്‌ബോള്‍, ഫ്‌ളൈയിംഗ് ഫിഷ്(ശ്രീലങ്ക), ഫോര്‍ഗിവ്, ഫോര്‍ഗെറ്റ്(നേപ്പാള്‍), പ്ലേയിംഗ് ദ് ടാര്‍(അഫ്ഗാന്‍), മെഹര്‍ജാന്‍(ബംഗ്ലാദേശ്), ജനനി(ഇന്ത്യ), ബോല്‍, ടു സ്റ്റെപ് ഫോര്‍വേര്‍ഡ് (പാക്കിസ്ഥാന്‍), അഞ്ജുമാന്‍((ഇന്ത്യ) തുടങ്ങിയവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍. സിനിഫെസ്റ്റിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ ചലച്ചിത്ര സംവാദം എന്നിവയും ഉണ്ടായിരിക്കും.സമാപനദിവസമായ 23ന് ന്യൂജേഴ്‌സിയിലെ പിസ്‌കാറ്റ്‌സ്‌വേയില്‍ റെഡ് കാര്‍പ്പറ്റ് ഒരുക്കിയിട്ടുണ്ട്. അന്നു തന്നെ പുരസ്‌കാരദാനവും താരനിശയും നടക്കും. മലയാളി സംവിധായകന്‍ ആര്‍.ശരതും മറ്റു പ്രമുമുഖരും സമാപനച്ചടങ്ങില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 732 500 8844 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക