Image

ബിഷപ്പിന്റെ അറസ്റ്റ് അട്ടിമറിച്ചതിനു പിന്നിലാര്? സത്യമറിയാന്‍ കുടുംബം കോടതിയിലേക്ക്

Published on 14 August, 2018
ബിഷപ്പിന്റെ അറസ്റ്റ് അട്ടിമറിച്ചതിനു പിന്നിലാര്? സത്യമറിയാന്‍ കുടുംബം കോടതിയിലേക്ക്

കോട്ടയം: ബിഷപ്പിന്റെ അറസ്റ്റു വൈകുന്ന സാഹചര്യത്തില്‍ കന്യാസ്ത്രീയും കുടുംബവും കോടതിയിലേക്ക്. അറസ്റ്റ് അട്ടിമറിച്ചതിനു പിന്നില്‍ ഉന്നത രാഷ്ട്രീയ ബന്ധമാണെന്നും പോലീസിനും ബിഷപ്പിനും ഇടയില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് കണ്ടെത്തണമെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.

പോലീസില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ബിഷപ്പിനെതിരെ പോലീസിന് കൈമാറിയ മുഴുവന്‍ തെളിവുകളും താന്‍ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കും. ബിഷപ്പിനെതിരായ കേസില്‍ നിന്നും ഒരിക്കലും പിന്നോട്ടില്ലെന്നും അത്രയ്ക്കും തങ്ങള്‍ അനുഭവിച്ചുകഴിഞ്ഞുവെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ പ്രതികരിച്ചു.

എല്ലാം തകിടംമറിയുന്ന രീതിയിലാണ് പോലീസിന്റെ പോക്ക്. മാധ്യമങ്ങളും നാട്ടുകാരും മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് ഒപ്പമുള്ളത്. മറ്റ് കന്യാസ്ത്രീകളുടെ വീട്ടുകാരുമായി ആലോചിച്ച ശേഷം കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്. ഇന്നു വൈകിട്ടോടെ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.

ഒരു സാധാരണക്കാരനാണെങ്കില്‍ ഇതുപോലെ ചോദ്യംചെയ്യുമോ? പോലീസ് എന്തിനാണ് കുമ്പസാരിക്കാനാണോ പോയത്? മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുക്കാനായിരുന്നുവെങ്കില്‍ കേരള പോലീസിന് അവിടെവരെ പോകേണ്ടതുണ്ടായിരുന്നോ? ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുണ്ടെന്ന് കോടതിയില്‍ പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റാന്‍ കാരണം എന്താണ്? ഞങ്ങള്‍ക്ക് സത്യം അറിയണം കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു


Join WhatsApp News
1 അല്ല ൧൦൦൦ പീഡനങ്ങള്‍ 2018-08-14 15:53:15
A Pennsylvania grand jury found "credible" evidence of sexual abuse against 301 priests, with more than 1,000 child victims identified
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക