Image

മുല്ലപ്പെരിയര്‍ ഡാം പുലര്‍ച്ചെ രണ്ടുമണിക്ക് തുറക്കും; പെരിയാര്‍ തീരത്തുള്ളവരെ മാറ്റുന്നു

Published on 14 August, 2018
മുല്ലപ്പെരിയര്‍ ഡാം പുലര്‍ച്ചെ രണ്ടുമണിക്ക് തുറക്കും; പെരിയാര്‍ തീരത്തുള്ളവരെ മാറ്റുന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം പുലര്‍ച്ചെ രണ്ടിന് തുറക്കാന്‍ സാധ്യത. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത. ജനങ്ങളെ ഒഴിപ്പിക്കുന്നു.

രാത്രി 12.30ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.30 അടിയില്‍ എത്തി. 142 അടിയാണ് സംഭരിക്കാന്‍ കഴിയുന്നത്. മഴ ശക്തമായി തുടരുന്നതിനാല്‍ വൈകാതെ തുറക്കാനാണ് സാധ്യത.

അതിനിടെ, കല്ലാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. 10 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ക്യുമെക്‌സ് ജലമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുന്നത്. 

ഇടുക്കി ഡാമില്‍ ജലത്തിലെ അളവ് 2397.98 അടിയായി. ആറ് മണിക്കൂറിനുള്ളില്‍ 536 ക്യുമെക്‌സ് വെള്ളം ഒഴുകിയെത്തി. അഞ്ച് ഷട്ടറുകളും തുറന്നു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക