Image

നോമ്പുകാല ധ്യാനവും വിശുദ്ധ വാരാചരണവും സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 30 March, 2012
നോമ്പുകാല ധ്യാനവും വിശുദ്ധ വാരാചരണവും സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍
ഡാളസ്: സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവാഴ്ച ആചരണത്തിന്റെ മുന്നോടിയായി മാര്‍ച്ച് 31 (ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ പ്രഗല്‍ഭ വാഗ്മിയും, വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയുമായ റവ.ഡീക്കന്‍. ബെന്നി ചിറയില്‍ (ന്യൂജേഴ്‌സി)ന്റെ നേതൃത്വത്തില്‍ ധ്യാനയോഗം നടക്കും. വൈകീട്ട് 7 മണി മുതല്‍ 8.30 വരെ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ക്ലാസ്സും ഒരുക്ക പ്രാര്‍ത്ഥനയും നടത്തും. വികാരി റവ. ഫാ. മാത്യൂ കാവുങ്കലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം നടക്കും.

ഏപ്രില്‍ 1ന് ഓശാന ഞായര്‍) രാവിലെ 8മണിക്ക് പ്രത്യേക ശുശ്രൂഷകള്‍ ആരംഭിക്കും. ഏപ്രില്‍ 4(ബുധന്‍), വൈകീട്ട് 6.30ന് പെസഹായുടെ ശുശ്രൂഷകളും, ഏപ്രില്‍ 6(ദുഃഖ വെള്ളി) രാവിലെ 8മണിക്ക് പ്രത്യേക പ്രാര്‍ത്ഥനകളും ആരംഭിക്കും. ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 8(ഞായറാഴ്ച) രാവിലെ 7മണിക്ക് ശുശ്രൂഷ ആരംഭിച്ച് 11.30 ന് ഈസ്റ്റര്‍ ഫീസ്റ്റോടുകൂടി ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണം സമാപിക്കും.

നോമ്പുകാല ധ്യാനവും വിശുദ്ധ വാരാചരണവും സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക