Image

തന്ത്രിയില്ലാതെ ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടത്തി

Published on 15 August, 2018
തന്ത്രിയില്ലാതെ ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടത്തി

പമ്‌ബ: പമ്‌ബയില്‍ ജലനിരപ്പ്‌ ഉയര്‍ന്നതോടെ ശബരിമല തീര്‍ത്തും ഒറ്റപ്പെട്ടു. തന്ത്രിയെത്താതെ ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടത്തി. വാര്‍ത്താ വിനിമയ സൗകര്യങ്ങ
ളും തകരാറിലായി.

മേല്‍ശാന്തി ഉള്‍പ്പെടെ നൂറോളം പേര്‍ ശബരിമലയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌. മഴ തുടര്‍ന്നാല്‍ ഭക്ഷണം പോലും അങ്ങോട്ടേക്ക്‌ എത്തിക്കാനാവാത്ത സ്ഥിതി വരും. ശബരിമലയില്‍ നിറ പുത്തരി ചടങ്ങുകള്‍ മുന്‍ നിശ്ചയിച്ച സമയത്ത്‌ തന്നെ നടന്നുവെങ്കിലും തന്ത്രിക്ക്‌ എത്താനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക