Image

ബോട്ടിലിടിച്ചത്‌ എംവി ദേശ്‌ശക്തി കപ്പല്‍; ക്യാപ്‌റ്റന്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ കസ്റ്റഡിയില്‍

Published on 15 August, 2018
ബോട്ടിലിടിച്ചത്‌ എംവി ദേശ്‌ശക്തി കപ്പല്‍; ക്യാപ്‌റ്റന്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ കസ്റ്റഡിയില്‍


കൊച്ചി/മംഗളുരു :മുനമ്പത്ത്‌ നിന്നും മീന്‍പിടിത്തത്തിന്‌ പോയ ഓഷ്യാനിക്‌ ബോട്ടിനെ ഇടിച്ചത്‌ എംവി ദേശ്‌ശക്തിയെന്ന കപ്പലാണെന്ന്‌ സ്ഥിരീകരിച്ചു. കപ്പലിന്റെ അടിഭാഗത്ത്‌ നടത്തിയ പരിശോധനയില്‍ ബോട്ടിലെ പെയ്‌ന്റ്‌ കണ്ടെത്തിയതോടെയാണ്‌ ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയതെന്ന്‌ കോസ്‌റ്റല്‍ പൊലീസ്‌ പറഞ്ഞു. മംഗളുരു തുറമുഖത്ത്‌ അടിപ്പിച്ചിരിക്കുന്ന കപ്പലിന്റെ ക്യാപ്‌റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്ന്‌ ജീവനക്കാരെ കസ്‌റ്റഡിയിലെടുത്തിടുത്തിട്ടുണ്ട്‌.

കപ്പലിന്റെ ക്യാപ്‌റ്റന്‍ ബി എസ്‌ അലുവാലിയ, സെക്കന്റ്‌ ഓഫിസര്‍ നന്ദകിഷോര്‍, സീമാന്‍ രാജ്‌കുമാര്‍ എന്നിവരെയാണ്‌ ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പൊലീസ്‌ കസ്‌റ്റഡിയിലെടുക്കുക. ഇവരെ ബുധനാഴ്‌ച കൊച്ചിയിലെത്തിക്കും. ഇന്ധനവുമായി ചെന്നൈ തുറമുഖത്ത്‌ നിന്നു ഇറാഖിലെ തുറമുഖത്തേക്ക്‌ പോകുകയായിരുന്നു കപ്പല്‍. അപകടത്തെ തുടര്‍ന്നു ഡിജി ഷിപ്പിങിന്റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളുരു തുറമുറഖത്ത്‌ അടുപ്പിച്ചിരുന്നു.

ഫോര്‍ട്ട്‌ കൊച്ചി കോസ്റ്റല്‍ പൊലീസും എംഎംഡി ഉദ്യോഗസ്ഥരും കഴിഞ്ഞ അഞ്ചു ദിവസമായി കപ്പലില്‍ നടത്തിയ പരിശോധനയിലാണ്‌ അപകടത്തിന്‌ ഇടയാക്കിയത്‌ ദേശ്‌ ശക്തിയാണെന്നു സ്ഥിരീകരിച്ചത്‌. ബോട്ടില്‍ ഇടിച്ചതായി അറിയില്ലെന്നായിരുന്നു നേരത്തെ ക്യാപ്‌റ്റന്‍ നല്‍കിയ മൊഴി. മൂന്നു പേരെയും കൊച്ചിയില്‍ കൊണ്ടുവന്നു കൂടുതല്‍ ചോദ്യം ചെയ്യുമെന്നു കോസ്റ്റല്‍ പൊലീസ്‌ സിഐ ടി ആര്‍ സന്തോഷ്‌ പറഞ്ഞു.

ഷിപ്പിങ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എംവി ദേശ്‌ശക്തി ഏഴിന്‌ പുലര്‍ച്ചെ അപകടം നടന്ന പരിസരത്തുണ്ടായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക