ഇന്ന് എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി
Published on 15 August, 2018
ദില്ലി: രാജ്യം ഇന്ന് 72-ാം
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ദേശീയപതാക ഉയര്‍ത്തി. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ
സ്വാതന്ത്ര്യദിനസന്ദേശം. 2022ല്‍ ബഹിരാകാശത്തേയ്ക്ക് ഇന്ത്യ ആളെ അയക്കുമെന്ന്
പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവര്ക്കും തുല്യ നീതി ഉറപ്പാക്കിയാല്‍ മാത്രമെ
രാജ്യത്ത് പുരോഗതിയുണ്ടാകുവെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ അധികാര
ദല്ലാളുമാരുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ
പാത പിന്തുടര്ന്നെങ്കില് രാജ്യത്ത് പുരോഗതിയുണ്ടാകാന്‍ ദശകങ്ങള്‍
കാത്തിരിക്കേണ്ടി വന്നേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ട ജനങ്ങള്‍ക്ക്
വേണ്ടിയുള്ള ആരോഗ്യ സുരക്ഷ പദ്ധതി സെപ്റ്റംബര്‍ 25ന് ഉദ്ഘാടനം ചെയ്യുമെന്നും
അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത
സുരക്ഷയിലാണ് ഇത്തവണ സ്വാതന്ത്രദിന ആഘോഷങ്ങള്‍
നടക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല