Image

സംസ്ഥാനത്ത്‌ മിക്ക നദികളും കരകവിഞ്ഞ്‌ ഒഴുകുന്നു; ഏഴു ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌

Published on 15 August, 2018
സംസ്ഥാനത്ത്‌   മിക്ക നദികളും കരകവിഞ്ഞ്‌ ഒഴുകുന്നു; ഏഴു ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌
സംസ്ഥാനത്ത്‌ ശനിയാഴ്‌ച വരെ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ തീരത്തിനടുത്ത്‌ രൂപംകൊണ്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി മാറിയതാണ്‌ ഇപ്പോഴത്തെ കനത്തമഴയ്‌ക്ക്‌ കാരണം. മൂന്നാറില്‍ ഹോട്ടലിന്റെ മുകളിലേക്ക്‌ മണ്ണിടിഞ്ഞു വീണ്‌ ജീവനക്കാരന്‍ മരിച്ചു. തമിഴ്‌നാട്‌ സ്വദേശി മദനന്‍ ആണ്‌ മരിച്ചത്‌. കോഴിക്കോട്‌ ജില്ലയില്‍ ഏഴിടത്ത്‌ ഉരുള്‍പൊട്ടി. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞ്‌ വീണ്‌ രണ്ട്‌ പേര്‍ മരിച്ചു.

ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത്‌ ഏഴ്‌ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലാണ്‌ ബുധനാഴ്‌ച റെഡ്‌ അലര്‍ട്ട്‌ ബാധകമായിട്ടുള്ളത്‌. ഇടുക്കിയില്‍ 17 വരെ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നിവിടങ്ങളില്‍ 16 വരെയാണ്‌ ഓറഞ്ച്‌ അലര്‍ട്ട്‌.

കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ മിക്ക നദികളും കരകവിഞ്ഞ്‌ ഒഴുകുന്നു. അണക്കെട്ടുകളുടെ ജലനിരപ്പും ഉയരുകയാണ്‌. 33 ഡാമുകളാണ്‌ സംസ്ഥാനത്ത്‌ ആകെ തുറന്നിരിക്കുന്നത്‌. നീരൊഴുക്ക്‌ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക