Image

മുല്ലപെരിയാറില്‍ നിന്ന്‌ കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന്‌ തമിഴ്‌നാട്‌

Published on 15 August, 2018
മുല്ലപെരിയാറില്‍ നിന്ന്‌ കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന്‌ തമിഴ്‌നാട്‌


ഇടുക്കി: മുല്ലപെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന്‌ തമിഴ്‌നാട്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതസമിതി യോഗത്തിലാണ്‌ തമിഴ്‌നാടിനോട്‌ കൂടുതല്‍ വെള്ളം അണക്കെട്ടില്‍ നിന്ന്‌ കൊണ്ടുപോവാനുള്ള ആവശ്യം ഉന്നയിക്കാന്‍ തീരുമാനമായത്‌. എന്നാല്‍ ഈ പ്രതീക്ഷയാണ്‌ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്‌.


സുപ്രീം കോടതി ഉത്തരവ്‌ അനുസരിച്ച്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിവരെ ഉയര്‍ത്താം. ഇതാണ്‌ തമിഴ്‌നാട്‌ കൂടുതല്‍ വെള്ളം കൊണ്ട്‌ പോവാതിരിക്കാന്‍ കാരണമായി പറഞ്ഞിരിക്കുന്നത്‌. ജലനിരപ്പ്‌ 142 അടിക്കും മുകളില്‍ ഉയരുകയാണെങ്കില്‍ വെള്ളം കൂടുതല്‍ കൊണ്ടുപോവുന്നത്‌ പരിഗണിക്കാം എന്നും തമിഴ്‌നാട്‌ പറയുന്നുണ്ട്‌.

നിലവില്‍ 142 അടിയാണ്‌ മുല്ലപെരിയാറിലെ ജലനിരപ്പ്‌. ഇന്നലെ പുലര്‍ച്ചെ 2.35ഓടെ അണക്കെട്ട്‌ തുറന്നിട്ടും ജലനിരപ്പ്‌ ഉയരുകയായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക