Image

സംസ്ഥാനത്ത്‌ റെഡ്‌ അലര്‍ട്ട്‌

Published on 15 August, 2018
സംസ്ഥാനത്ത്‌ റെഡ്‌ അലര്‍ട്ട്‌


സംസ്ഥാനത്ത്‌ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. മഴ ശമനമില്ലാതെ തുടരുന്നതിനാല്‍ 14 ജില്ലകളിലും അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.  മഴ ശക്തമായി തുടരുമെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്‌.


മഴ കനത്തത്തോടെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത്‌ ഇടുക്കി, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ തുടങ്ങീ ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ മിക്ക നദികളും കരകവിഞ്ഞ്‌ ഒഴുകുന്നു. അണക്കെട്ടുകളുടെ ജലനിരപ്പും ഉയരുകയാണ്‌.

33 ഡാമുകളാണ്‌ സംസ്ഥാനത്ത്‌ ആകെ തുറന്നിരിക്കുന്നത്‌. നീരൊഴുക്ക്‌ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനയുണ്ട്‌. പുലര്‍ച്ചെ നാലു മണി വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ്‌ 2398.28 അടിയാണ്‌.

സംസ്ഥാനത്ത്‌ പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങളും ഏത്‌ സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണസജ്ജമാവണമെന്ന്‌ സര്‍ക്കാര്‍ നിര്‍ ദ്ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടുകളിലേക്ക്‌ മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക്‌ എത്രയും വേഗം മടങ്ങിയെത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സേനാവിഭാഗങ്ങളുടെ സഹായം കൂടുതലായി ലഭിക്കാന്‍ ആവശ്യപ്പെടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക