Image

ആനിപോളിനും, ടോം ഏബ്രഹാമിനും ഡാളസില്‍ സ്വീകരണം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 March, 2012
ആനിപോളിനും, ടോം ഏബ്രഹാമിനും ഡാളസില്‍ സ്വീകരണം
ഡാളസ് : ആതുരസേവന രംഗത്തുനിന്ന് അമേരിക്കയിലെ രാഷ്ട്രീയ രംഗത്ത് വിജയിച്ച, മലയാളികളുടെ അഭിമാനമായ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേച്ചറായ ആനി പോളിനും, ഹൂസ്റ്റണ്‍, ഷുഗര്‍ലാന്റ് സിറ്റി പ്രോടേം മേയാറായി തിരഞ്ഞെടുക്കപ്പെട്ട ടോം ഏബ്രഹാമിനും ഇന്‍ഡ്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14ന് ശനിയാഴ്ച ഗാര്‍ലാന്റ് എം.ജി.എം ഓഡിറ്റോറിയത്തില്‍ വെച്ച് വൈകീട്ട് 6.00ന് (5210 Locust Grove Rd, Garland, TX-75043) സാജു കൊടിയന്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന താരകാലാമാല ഷോയില്‍ വെച്ച് സ്വീകരണം നല്‍കപ്പെടുന്നു.

പൂര്‍ണ്ണമായും ചാരിറ്റിക്കു വേണ്ടി നടത്തുന്ന പരിപാടിയില്‍ പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണ്. എല്ലാവരുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് കോയിപ്പുറം, 469-236-6084, സുകു വര്‍ഗീസ്-469-734-5639, സുനില്‍ കാരാടിയില്‍-214-604-7973.
ആനിപോളിനും, ടോം ഏബ്രഹാമിനും ഡാളസില്‍ സ്വീകരണംആനിപോളിനും, ടോം ഏബ്രഹാമിനും ഡാളസില്‍ സ്വീകരണംആനിപോളിനും, ടോം ഏബ്രഹാമിനും ഡാളസില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക