Image

ഇ- മലയാളി ഓണം സ്‌പെഷല്‍-5: വരവായി തിരുവോണം (കവിത: ജയന്‍ വര്‍ഗീസ്)

Published on 15 August, 2018
ഇ- മലയാളി ഓണം സ്‌പെഷല്‍-5: വരവായി തിരുവോണം (കവിത: ജയന്‍ വര്‍ഗീസ്)

തൂവാനത്തുമ്പികളേ,
തുയിലുണരൂ,
തുയിലുണരൂ !
വരവായീ, വരവായീ 
തിരുവോണപ്പുലരി !
വരവായീ, വരവായീ 
വസന്ത രഞ്ജിനികള്‍!!

കേരക്കുട, യോലക്കുട 
ചൂടും നാട് എന്റെ 
പേരാറും, പെരിയാറും 
പാടും നാട്......!
വരിനെല്ലിന്‍ മണി കൊത്തി 
ക്കുരുവികളീ ഗഗനത്തില്‍, 
വരയായി, ത്തിരയായി 
ട്ടൊഴുകും നാട് ! എന്റെ 
കരളിന്റെ കുളിരായ
തിരു മലയാളം !!

അടിമകളായ്, കഴുതകളായ് 
അവകാശക്കനലുകളില്‍,
അടിപതറി, ത്തലമുറ വീ 
ണടിയും നാട് ! എന്റെ 
ചുടു കണ്ണീര്‍ അതില്‍ വീ 
ണിട്ടെരിയും നാട് !?

ഈ മണ്ണില്‍, ഈ വിണ്ണില്‍ 
ഇനിയുണരും പകലുകളില്‍,
ഒരു ചെറു തിരി, യുഗനാള 
ക്കതിരായ് വായോ ...? എന്റെ 
കരളിന്റെ കനവിന്റെ 
കുളിരായ് വായോ ...?

തൂവാനത്തുന്പികളെ,
തുയിലുണരൂ, തുയിലുണരൂ, 
വരവായീ, വരവായീ 
വസന്ത നര്‍ത്തകികള്‍ !
വരവായീ, വരവായീ 
തിരുവോണപ്പുലരീ !!

Join WhatsApp News
മാവേലി 2018-08-15 23:26:00
തിരുവോണം ഘോഷിക്കാൻ പോയതാണ് ഞാൻ 
എന്നാൽ അവിടെ ചെന്നെത്താൻ ആയതില്ല 
തോടും പുഴകളും കരകവിഞ്ഞൊഴുകുന്നു 
നാടാകെ പ്രളയത്താൽ മുങ്ങിടുന്നു
കരകവിഞ്ഞൊഴുകുന്നു ആറുകൾ 
പുഴകളും തോടും അരുവികളും 
മലവെള്ള പാച്ചിലിൽ ഉരുളുകൾ പൊട്ടുന്നു 
നിലയില്ലാതെ ജനം കേണിടുന്നു 
പുരയുടെ മുകളിൽ ഇരിക്കുന്നു കുടുംബങ്ങൾ 
കരയുന്നു ആരേലും രക്ഷിക്കാനായി  
ചങ്കു തകർന്നുപോയി കണ്ടപ്പോൾ ആ കാഴ്ച
സങ്കടത്താൽ കണ്ണീർ ചാലു കീറി
എന്റെ പ്രജകൾക്ക് ഈ ദുർവിധി  ആകുവാൻ 
എന്താണ് കാരണം  ആർക്കറിയാം 
വാമനന്മാരാണ് നാട് ഭരിപ്പതിപ്പോൾ 
നാടിനെക്കുറിച്ചൊട്ടും ചിന്തിക്കാത്തോർ
ഇല്ല അടിസ്ഥാന സൗകര്യം അല്പവും 
ഇല്ല മുൻകരുതൽ ഒന്നും തന്നെ
മുങ്ങിയോ പൊങ്ങിയോ ചാകട്ടെ ജനം 
മുങ്ങൽ വിദഗ്ദ്ധരല്ലല്ലോ രക്ഷിക്കാൻ  രാഷ്ട്രീയക്കാർ
പെട്ടകം ഉണ്ടാക്ക നോഹയും ഇല്ലല്ലോ 
ഉണ്ടേലും സാധുക്കൾക്കവിടെന്തു കാര്യം 
പുരയുടെ മുകളിൽ ഇരിക്കുന്നു ജനം 
ദൈവ ദൂതന്മാരെയും കാത്തുകൊണ്ട് 
'ചാകുന്നോൻ ചാകട്ടെ ചാകാതെ നോക്കണം'
രാഷ്ട്രീയക്കാർ തമ്മിൽ ചൊല്ലിടുന്നു   
നാടിന്റെ നന്മയിൽ താത്‌പര്യമില്ലാത്തോർ 
താത്‌പര്യം സ്വന്ത കാര്യം മാത്രം 
കൊള്ളയടിക്കും സൗകര്യം ഒക്കുമ്പോൾ 
കൊള്ളമുതൽ കാക്കാൻ സ്വിസ്സ് ബാങ്കുമുണ്ട്
എതുവഴിയാ കവി തിരുവോണം വരുവത് 
അറിയാമേൽ ഒന്ന് ചൊല്ലിടുമോ 
ഒരു വഞ്ചി ഒന്നെത്തിച്ചു തന്നീടിൽ 
ഒരു കയ്യ് നോക്കാം ഞാൻ ജനത്തെ രക്ഷിച്ചിടാൻ  
അങ്ങനെയേലും തിരുവോണം ഈവർഷം 
അർത്ഥവർത്താകട്ടെ ഞാൻ തൃപ്തനാകും 
observer 2018-08-16 09:03:34
Vidyaadharan is rocking. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക