Image

പെട്രോള്‍ വില വീണ്ടും ഉയരും

Published on 31 March, 2012
പെട്രോള്‍ വില വീണ്ടും ഉയരും
ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും ഉയരും. ലിറ്ററിന് അഞ്ച് രൂപ വീണ്ടും വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനിയുടമകളുടെ ആവശ്യം. ഇന്ധനവില വിലയിരുത്താന്‍ ഇന്നു ചേരുന്ന എണ്ണകമ്പനികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

നിലവില്‍ ലിറ്ററിന് ഏഴ് രൂപയോളം നഷ്ടം നേരിടുന്നതായാണ് എണ്ണകമ്പനികളുടെ കണക്ക്. ലിറ്ററിന് അഞ്ച് രൂപയെങ്കിലും ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന നിലപാട് ഇവര്‍ കേന്ദ്രസര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. വില മൂന്നു രൂപ ഉയര്‍ത്താന്‍ കേന്ദ്രം സമ്മതം മൂളിയതായാണ് വിവരം.

വില വര്‍ധിപ്പിക്കണമെന്ന് നേരത്തെ തന്നെ എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക