Image

ശശികലയെ പുറത്താക്കിയ നടപടി ജയലളിത പിന്‍വലിച്ചു

Published on 31 March, 2012
ശശികലയെ പുറത്താക്കിയ നടപടി ജയലളിത പിന്‍വലിച്ചു
ചെന്നൈ: ശശികലയെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കിയ നടപടി ജയലളിത പിന്‍വലിച്ചു. ജയലളിതയെ വഞ്ചിച്ചവരുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന ശശികലയുടെ പ്രതികരണത്തിന് പിന്നാലെയാണ് ജയലളിത തന്റെ തീരുമാനം മാറ്റിയത്.

നിര്‍ഭാഗ്യവശാല്‍ ജയലളിതയ്‌ക്കെതിരെ പ്രവര്‍ത്തിച്ചവരില്‍ എന്റെ ബന്ധുക്കളും ഉള്‍പ്പെട്ടുവെന്ന് ശശികല പരസ്യമായി പറഞ്ഞിരുന്നു. എന്റെ ബന്ധുവാണെന്നും സുഹൃത്താണെന്നും അവകാശപ്പെട്ട് നടത്തിയ കാര്യങ്ങള്‍ മാപ്പര്‍ഹിക്കാത്ത കുറ്റങ്ങളാണ്. എന്റെ സഹോദരിയെ വഞ്ചിച്ചവരെ ഇനി എനിക്കും വേണ്ട. ജയലളിയ്ക്ക് വേണ്ടി തോഴിയായി തുടര്‍ന്നും പ്രവര്‍ത്തിക്കണം-ശശികലയുടെ ഈ പ്രഖ്യാപനമാണ് ജയലളിതയുടെ മനംമാറ്റത്തിന് കാരണമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക