Image

മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു

Published on 15 August, 2018
മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി (ങഅഞഇ) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വേണ്ടെന്നു വയ്ക്കുവാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ഐക്യകണ്ടേന തീരുമാനിച്ചു . കാലവര്‍ഷ കെടുതിയില്‍ കേരളത്തോടൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ഓണാഘോഷ പരിപാടികള്‍ക്കുവേണ്ടി ചിലവാക്കുന്ന മുഴുവന്‍ തുകയും നമ്മുടെ നാട്ടില്‍ പ്രളയ കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ വേണ്ടി മുഖ്യ മന്ത്രിയുടെ ദുരിതാശ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് പ്രസിഡന്റ് മാത്യു മാണി അറിയിച്ചു . 

ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനിലുള്ള ഈ സാംസ്‌കാരിക സംഘടന എന്നും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍മുന്‍പന്തിയിലാണ് . 'ഐ ഫോര്‍ ദി ബ്ലൈന്‍ഡ് ' പ്രോഗ്രാമില്‍ കൂടി ങഅഞഇ ഇതിനോടകം നുറു കണക്കിനു നിര്‍ദ്ധനായവരുടെ കാഴ്ച ശക്തി വീണ്ടെടുക്കുവാനുള്ള പ്രെക്രിയയില്‍ പങ്കു ചേരുകയുണ്ടായി . പാലായിലെ പൈക കണ്ണാശുപത്രിയുമായി സഹകരിച്ചുകൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ ഇന്നും അഭംഗുരം തുടര്‍ന്നു വരുന്നു.

ഓണാഘോഴത്തോടനുബന്ധിച്ചു നടത്തുവാന്‍ തീരുമാനിച്ചിരുന്ന കുട്ടികളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നവംബറില്‍ കേരള പിറവി ആഘോഷങ്ങളില്‍ അവതരിപ്പുക്കുന്നതായിരിക്കുമെന്നും പ്രെസിഡെന്റ് മാത്യു മാണി അറിയിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക