Image

ദുരിതാശ്വാസ ക്യാമ്ബുകളിലും വെള്ളം കയറുന്നു, ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു

Published on 16 August, 2018
ദുരിതാശ്വാസ ക്യാമ്ബുകളിലും വെള്ളം കയറുന്നു,  ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു

കഴിഞ്ഞ മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന പേമാരിയും ഡാമുകള്‍ തുറന്നുവിട്ടതും എറണാകുളം ജില്ലയിലെ പെരിയാറിന്റെ തീരങ്ങളെ പ്രളയക്കെടുതിയിലാഴ്ത്തി. ജില്ലയില്‍ ആലുവ, മൂവാറ്റുപുഴ, പറവൂര്‍, കോലഞ്ചേരി, കാലടി, കോതമംഗലം, പെരുമ്ബാവൂര്‍, ഭാഗങ്ങളിലായി ആയിക്കണക്കിന് പേര്‍ വീടുകള്‍ക്കുള്ളിലും ടെറസിന് മുകളിലും കുടുങ്ങിക്കിടക്കുകയാണ്.നിരവധി പേരാണ് പെരിയാറിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിക്കടക്കുന്നത്. ഭക്ഷണമോ കുടിവെള്ളമോ ലഭിക്കാതെ അവശ നിലയിലാണ് പലരുമെന്നാണ് അറിയാന്‍ കഴിയുന്നത്. കുട്ടികളും രോഗികളും ഉള്‍പ്പെടെയുള്ളവരാണ് രക്ഷാപ്രവര്‍ത്തകരെ കാത്ത് കഴിയുന്നത്.

ആലുവ മുതല്‍ ചാലക്കുടി വരെയുള്ള ഭാഗങ്ങളില്‍ ഹെലികോപ്റ്ററില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുമെന്ന് നാവിക സേന അറിയിച്ചിട്ടുണ്ട്. ഫ്ലാറ്റുകളുടെയും വീടുകളുടെയും മുകളില്‍ നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിനായുള്ള ഭക്ഷണപ്പൊതികള്‍ കൊച്ചിയില്‍ തയാറാക്കുകയാണ്. മുപ്പത്തിയാറായിരം ആളുകളാണ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ആലുവയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ വരെ വെള്ളം കയറിയ നിലയിലാണ്. ഇവിടെയുള്ളവരെ കൊച്ചി നഗരത്തിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക