Image

കേരളത്തിലെ പ്രളയക്കെടുതി , കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നു

Published on 16 August, 2018
കേരളത്തിലെ  പ്രളയക്കെടുതി , കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നു

 കേരളത്തിലെ അതിരൂക്ഷമായ പ്രളയക്കെടുതി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ് യോഗം വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിരിക്കുന്നത്. ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, എയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് എന്നിവയോട് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബോട്ടുകളും ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ട്. ആഹാര സാധനങ്ങളും കുടിവെള്ളവും എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കേന്ദ്ര വാട്ടര്‍ കമ്മിഷന്‍ വിലയിരുത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക