Image

വിശ്വപ്രകാശമേ(കവിത) - ജോസ് ഓച്ചാലില്‍

ജോസ് ഓച്ചാലില്‍ Published on 31 March, 2012
വിശ്വപ്രകാശമേ(കവിത) - ജോസ് ഓച്ചാലില്‍
വിശ്വപ്രകാശമേ സ്വര്‍ഗീയ സ്‌നേഹമേ
വന്നു വസിക്കണേ എന്നുള്ളിലെന്നുമേ
വാനവ മാനവ വൃന്ദങ്ങളൊത്തു ഞാന്‍
വാഴ്തി പുകഴ്ത്തീടും നിന്‍നാമമെന്നുമേ

സര്‍വ്വചരാചര സൃഷ്ടി നിന് ദയയല്ലോ
സര്‍വ്വതും നിന്‍ കൃപാദാനമെന്നറിയുന്നു
സര്‍വ്വേശനാഥ നിത്യവും നിന്‍പുണ്യപാദം
സാദരം കുമ്പിട്ട് നന്ദി ഞാന്‍ ചൊല്ലീടും

പാപിയാം എന്നുടെ പാപങ്ങളൊക്കെ
പാടേ മറന്ന് മാപ്പ് എനിക്കേകുവാന്‍
പാരില്‍ ജനിച്ച് പാടുപീഠകള്‍ സഹിച്ച
പുത്രനാം ദൈവത്തേ സ്തുതിച്ചിടുന്നു

കേവലമര്‍ത്യന് മനോവീര്യമേകീടുവാന്‍
കാരുണ്യവാനാകും ദൈവാത്മാവിന്റെ
കാവലും ശക്തിയും സ്വീകരിച്ചീടുവാന്‍
കനിവോടു ദൈവമേ അനുഗ്രഹിച്ചാലും

സ്വര്‍ഗീയ താതന്റെ ഹിതമതുപോല്‍
സത്യമാം പാതയിലെല്ലാം ത്യജിച്ചെന്റെ
സന്താപഹേതുക്കളാകും കുരിശെടുത്ത്
സന്തോഷാല്‍ നിന്‍സ്തുതി ആലപിക്കാം

വിശ്വപ്രകാശമേ സ്വര്‍ഗീയ സ്‌നേഹമേ
വന്നു വസിക്കണേ എന്നുള്ളിലെന്നുമേ
വാനവ മാനവ വൃന്ദങ്ങളൊത്തു ഞാന്‍
വാഴ്തി പുകഴ്ത്തീടും നിന്‍നാമെന്നുമേ
വിശ്വപ്രകാശമേ(കവിത) - ജോസ് ഓച്ചാലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക