Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ 26 വരെ പ്രവര്‍ത്തനം നിര്‍ത്തി

Published on 16 August, 2018
 നെടുമ്പാശേരി വിമാനത്താവളത്തില്‍ 26 വരെ പ്രവര്‍ത്തനം നിര്‍ത്തി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച തുറക്കില്ല. നേരത്തെ ശനിയാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മാസം 26 വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചു. ചെങ്ങല്‍തോട്ടില്‍ ജലമൊഴുക്ക് കൂടിയതോടെ റണ്‍വേ കാണാനാകാത്ത വിധം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. 

നെടുമ്പാശേരി വിമാനത്താവളത്തിന്റെ ടെര്‍മിനലിലേക്ക് വെള്ളം കയറാതിരിക്കാന്‍ ചാക്കുകളില്‍ മണല്‍ നിറച്ചു വച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാകാന്‍ കൂടുതല്‍ ദിവസം എടുക്കുമെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് 26 വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. ടെര്‍മിനലിന്റെ പ്രവേശന കവാടവും കാര്‍ പാര്‍ക്കിംഗ് ഏരിയയും പ്രധാന സൗരോര്‍ജ പ്ലാന്റും വെള്ളത്തിനടിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക