Image

നാട്ടില്‍ പ്രളയം; അമേരിക്കന്‍ മലയാളികളുടെ നെഞ്ചില്‍ തീ

Published on 16 August, 2018
നാട്ടില്‍ പ്രളയം; അമേരിക്കന്‍ മലയാളികളുടെ നെഞ്ചില്‍ തീ
പമ്പാ നദിയില്‍ നിന്ന് ആയിരം അടി മാത്രം അകലെയാണു ഐ.എന്‍.ഒ.സി നേതാവ് ജോര്‍ജ് ഏബ്രഹാമിന്റെ ചെങ്ങന്നൂര്‍ കല്ലിശേരിലെ വീട്. മഴ കോരിച്ചൊരിയുകയും നദി സംഹാര രുദ്രയാവുകയും ചെയ്തപ്പോല്‍ വീട്ടിള്‍വെള്ളം കയറി. ഒന്നാം നില വെള്ളത്തിനടിയില്‍
അവസാനം ബന്ധപ്പെടുമ്പൊള്‍ വീട് നോക്കുന്നവര്‍ രണ്ടാം നിലയിലുണ്ടായിരുന്നു. ഇപ്പോള്‍ അവിടെയുണ്ടൊ എങ്ങോട്ടെങ്കിലും മാറ്റിയോ എന്നു വ്യക്തമല്ല. 

വീട് മരുപ്പച്ച പോലെ ഒരാശ്വാസമായിരുന്നു-അമേരിക്കയയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളാണെങ്കിലും ഇപ്പോഴും ഇന്ത്യന്‍ പൗരനായി തുടരുന്ന ജോര്‍ജ് ഏബ്രഹാം പറയുന്നു. പ്രളയം കഴിയുമ്പോള്‍ വീടിന്റെ സ്ഥിതി എന്തായിരിക്കുമെന്നു പറയാനാവില്ല. എന്തായാലും വീട്ടിലുണ്ടായിരുന്ന ഫര്‍ണിച്ചര്‍, ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ ഉപയോഗശൂന്യമായിരിക്കും.

നദിയിലൂടെ വീട്ടുപകരങ്ങളും ഗ്യാസ് കുറ്റിയുമൊക്കെ ഒഴുകിപ്പോകുന്ന ദ്രുശ്യങ്ങളാണു കാണുന്നത്. നദിയില്‍ മണല്‍ വാരികൂടുതല്‍ ആഴം വന്നതിനാല്‍ വലിയ ശക്തിയിലാണു നദി പഞ്ഞൊഴുകുന്നത്. മുന്‍പൊക്കെ പാടത്ത് വെള്ളം കയറി പരന്നൊഴുകുകയായിരുന്നു. ഈ കുത്തൊഴുക്ക് കുട്ടനാടിനെയാണു പെട്ടെന്നു തകര്‍ത്തത്.
അമേരിക്കന്‍ മലയാളികളില്‍ നല്ലൊരു പങ്ക് മധ്യതിരുവിതാംകൂറില്‍ നിന്നുള്ളവരാണ്. ആ മേഖലയിലാണു ഏറ്റവും വലിയ ദുരന്തം. കേരളമൊട്ടാകെ പേമാരി പെയ്യുന്നു എന്ന അപൂര്‍വ പ്രതിഭാസമാണു ഇപ്പോള്‍ കാണുന്നത്.അതിനു പുറമെ ഡാമുകള്‍ തുറക്കുമ്പോള്‍ ഊണ്ടാകുന്ന മഹാ പ്രവാഹം.

തൊണ്ണൂറ്റൊന്‍പതിലെ (1924)വെള്ളപ്പൊക്കം കണക്കിലെടുത്താല്‍ ഓരോ നൂറു വര്‍ഷത്തിനിടയിലും ഇത്തരമൊന്നു സംഭവിച്ചേക്കാം എന്നു കരുതേണ്ടിയിരിക്കുന്നു. പക്ഷെ ഇത്തരമൊന്നു കണ്ടിട്ടില്ലാത്ത നമുക്ക് മുന്‍ കരുതല്‍ എടുക്കാനോ എന്തു മുന്‍ കരുതല്‍ വേണമെന്നോ അറിയില്ല.അതു കൊണ്ടു തന്നെ രക്ഷാപ്രവര്‍ത്തനം ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല. ഡാമില്‍ നിന്നു വെള്ളം ഒഴുക്കുന്നത് പോലും ശാസ്ത്രീയമായിട്ടാണൊ എന്നു ഇനി പഠിക്കേണ്ടതുണ്ട്.

മോര്‍ച്ചറിയുള്ള ആശുപത്രിയില്‍ വൈദ്യുതി നിലച്ചതോടേ മ്രുതദേഹങ്ങള്‍ ജീണിക്കുന്നു. വീട്ടിലെ താഴത്തെ നിലയിലെ വെള്ളത്തില്‍ വീബ്ബു മരിച്ചവ്രുദ്ധയുടെ ജഡം ഒഴുകിപ്പോകാതിരിക്കന്‍ ജനലില്‍ കെട്ടിവയ്ക്കേണ്ടി വന്നു എന്നു പറയുമ്പോള്‍ തന്നെ സ്ഥിതി ഊഹിക്കാം.

പുനലൂര്‍ തെന്മലയിലെ ഉറുകുന്നിലുള്ള ഷാജു മണിമലേത്തിന്റെ (ന്യു ജെഴ്‌സി) വീട്ടില്‍ നിന്നു 87-കാരനായ പിതാവിനെ രക്ഷാ കേന്ദ്രത്തിലേക്കു മാറ്റി. ഭാര്യ സില്വി ചാലുപറമ്പിലിന്റെ റാന്നി അങ്ങാടിയിലൂള്ള വീട് വെള്ളത്തിലായി. കുടുംബാംഗങ്ങള്‍ രക്ഷാകേന്ദ്രത്തിലേക്കു മാറിയോ എന്ന് അറിയില്ല. വെള്ളപ്പൊക്കത്തിന്റെ ദുരിതത്തെപറ്റി കഴിഞ്ഞയാഴ്ച നാട്ടില്‍ പോയി മടങ്ങി വന്ന പുത്രന്‍ ലെവിന്‍ പറയുകയുണ്ടായി. നനഞ്ഞു പോയ പല സാധനങ്ങളും ഇവിടെ എത്തിയാണു ഉണക്കിയത്. കൊച്ചിയില്‍ നിന്നുള്ള അവസാന ഫ്‌ലൈറ്റില്‍ പോരാന്‍ കഴിഞ്ഞതു ഭാഗ്യമായി.
നാട്ടില്‍ പ്രളയം; അമേരിക്കന്‍ മലയാളികളുടെ നെഞ്ചില്‍ തീനാട്ടില്‍ പ്രളയം; അമേരിക്കന്‍ മലയാളികളുടെ നെഞ്ചില്‍ തീനാട്ടില്‍ പ്രളയം; അമേരിക്കന്‍ മലയാളികളുടെ നെഞ്ചില്‍ തീ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക