Image

വാജ്‌പേയി: കാലത്തിന് മുന്നേ സഞ്ചരിച്ച യുഗനേതാവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 16 August, 2018
വാജ്‌പേയി: കാലത്തിന് മുന്നേ സഞ്ചരിച്ച യുഗനേതാവ്: പ്രധാനമന്ത്രി  നരേന്ദ്ര മോദി
കലഹത്തിന്റെയും വിഘടനത്തിന്റെയും കാലത്ത് രാജ്യത്തിന്റെ നന്മ-തിന്മകളെക്കുറിച്ച് തീരുമാനിക്കാന്‍ കഴിയുന്നതൃം മുന്നോട്ടുനയിക്കുന്ന ജീവചൈതന്യവും വേണ്ട വീക്ഷണങ്ങള്‍ നല്‍കുന്നതും ലക്ഷ്യബോധവും ഐക്യബോധവും പ്രദാനം ചെയ്യുന്നതുമായി നേതാവ് ഒരു രാജ്യത്തിന്റെ അനുഗ്രഹമാണ്. അത്തരമൊരു സമയത്ത് നൂറ്റാണ്ടിന്റെ മാറിമറിച്ചിടിനിടയില്‍ ഇന്ത്യ അത്തരം ഒരു നേതാവിനെ അടല്‍ ബിഹാരി വാജ്‌പേയില്‍ കണ്ടെത്തി, ആത്മാവിലും ഹൃദയത്തിലും മനസിലും വരപ്രസാദം ലഭിച്ച നേതാവ്.

അദ്ദേഹത്തെ അറിയാവുന്ന നമുക്കെല്ലാം, ആദ്യമായി അദ്ദേഹം കണ്ടുമുട്ടുന്ന എല്ലാവരേയും പ്രചോദിപ്പിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന അസാധാരണനായ ഒരു മനുഷ്യനായിരുന്നു. ആന്തരികമായി അദ്ദേഹം ആദ്രചിത്തനും, ആത്മാവില്‍ മഹാമനസ്‌ക്കനും അളവിലധികം ഊഷ്മളവാനും തെറ്റുകളോട് ദയകാട്ടുന്നവനുമായിരുന്നു. മറ്റുള്ളവരെ അതിയായി ബഹുമാനിച്ചിരുന്ന അദ്ദേഹത്തിന് അസാധാരണമായ നര്‍മ്മബോധവും ഉണ്ടായിരുന്നു. പലപ്പോഴും അദ്ദേഹം തന്നിലേക്ക് ശ്രദ്ധതിരിക്കുന്നതിനും അതുപയോഗിച്ചിരുന്നു.

സമാനതകളില്ലാത്ത പ്രാസംഗികനായ അദ്ദേഹത്തിന് നിരായുധമായ നര്‍മ്മത്തില്‍ നിന്ന് ഉന്നത കാഴ്ചപ്പാടിലേക്ക് വളരെ സുഗമമായി മാറാന്‍ കഴിയുമായിരുന്നു. ജനങ്ങളെ സ്വാഭാവികമായി തന്നെ ബന്ധിപ്പിക്കാനുള്ള അസാധാരണ കഴിവിലൂടെ അവരുടെ ആത്മവിശ്വാസത്തെ ഉന്നതാവശ്യങ്ങള്‍ക്കായി ഉത്തേജിപ്പിക്കാനും കഴിയുമായിരുന്നു. വളരെ മൂര്‍ച്ചയേറിയ കാഴ്ചപ്പാടിലൂടെ അദ്ദേഹത്തിന് എത്ര സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെപ്പോലും ചുരുക്കികൊണ്ട് ഒറ്റവാചകത്തിലോ ഒരു ചോദ്യത്തിലോ ചര്‍ച്ചനടത്താനാകുമായിരുന്നു.

മദ്ധ്യപ്രദേശിലെ ഒരു ചെറു നഗരത്തില്‍ നിന്നും വന്ന അദ്ദേഹം എളിമമാര്‍ഗ്ഗവും ഉന്നത ആശയങ്ങളും പുലര്‍ത്തുന്ന ഒരുകുടുംബത്തിിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ യുവത്വത്തെ അക്കാദമിക മികവിലും സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ ശക്തിപ്രാപിക്കുന്ന സമയത്ത് പൊതുസേവനത്തിനുള്ള ദാഹത്തിലുമാണ് വിശദീകരിക്കപ്പെടുന്നത്. ജനസംഘത്തില്‍ ഒരു സാധാരണ കാര്യകര്‍ത്താവായി ആരംഭിച്ച അദ്ദേഹം സ്വതന്ത്ര ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട യഥാര്‍ത്ഥ ദേശീയതല പാര്‍ട്ടിയായ ബി.ജെ.പി സംഘടിപ്പിച്ചു. അതിന്‌ശേഷം ശ്രീ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യയുടെയും മരണത്തിന് ശേഷം സംഘടനയുടെ ചുക്കാന്‍ അദ്ദേഹം ഏറ്റെടുത്തു.

നാലു പതിറ്റാണ്ടിലെ പാര്‍ലമെന്റിലെ നേതൃത്വത്തില്‍, അടിയന്തിരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടം (ഡല്‍ഹി രാംലീല മൈതാനത്തിലെ അവിസ്മരണിയമായ ആ റാലിയില്‍ അദ്ദേഹത്തിന്റെ പ്രസംഗം രാജ്യത്തിന്റെ ഗര്‍ജ്ജനമായി മാറിയത് ആര്‍ക്കാണ് മറക്കാന്‍ കഴിയുന്നത്), തന്റെ തന്റെ പാര്‍ട്ടിയെ വളരെ അഭിവേശത്തോടെ അതിന്റെ കൃത്യതയോടെ പ്രതിനിധാനം ചെയ്യുമ്പോഴും എപ്പോഴും രാജ്യത്തിന് വേണ്ടിയാണ് സംസാരിച്ചിരുന്നത്, ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ജീവചൈതന്യത്തെ നിര്‍വചിച്ചത് അദ്ദേഹമാണ്. തന്റെ രാഷ്ട്രീയവിശ്വാസങ്ങളില്‍ അടിയുറച്ചുനിന്നെങ്കിലും എപ്പോഴും മറ്റുള്ളവരുടെ വീക്ഷണങ്ങളെ ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനും തയാറായിരുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് നിലവാരം ക്രമപ്പെടുത്തിയത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും സമഗ്രതയും അദ്ദേഹത്തിന്റെ കുലീനതയും സഹാനുഭൂതിയും സ്ഥാനങ്ങളിലെ വ്യക്തിപരമായ ബന്ധങ്ങളിലെ താല്‍പര്യമില്ലായ്മയും അദ്ദേഹത്തെ രാജ്യത്തെ യുവാക്കളുടെ പ്രചോദനമായി.

രാഷ്ട്രീയ അസ്ഥിരതയും അനിശിചിതത്വം നിറഞ്ഞ ആഗോള പരിസ്ഥിതിയും അപ്പോഴും പ്രാരംഭഘട്ടത്തിലായിരുന്ന സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ താളംതെറ്റിക്കലിന് ഭീഷണിയായിരുന്ന മദ്ധ്യ 1990 കളിലെ സങ്കീര്‍ണ്ണവും പുരോഗതി തടസപ്പെടുത്തുന്നതുമായ സ്ഥിതിയില്‍ നിന്നും അദ്ദേഹം സമ്പദ്ഘടനയെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നാം അനുഭവിക്കുന്ന സാമ്പത്തിക വിജയത്തിന്റെ വിത്തുകള്‍പാകിയത് അദ്ദേഹമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് വളര്‍ച്ചയെന്നത് ദുര്‍ബലവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുമുള്ളതായിരുന്നു. ആ വീക്ഷണമാണ് നമ്മുടെ ഗവണ്‍മെന്റിന്റെ നയങ്ങളേയും നയിച്ചുകൊണ്ടിരിക്കുന്നത്.

21-ാം നൂറ്റാണ്ടില്‍ ആഗോള നേതൃത്വത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ഇന്ത്യയെ തയാറാക്കുന്നതിനുള്ള അടിത്തറയിട്ടത് അടല്‍ജിയായിരുന്നു. ഭാവിയെമുന്നില്‍കണ്ടുള്ള അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെ സാമ്പത്തികനയങ്ങളും പരിഷ്‌ക്കാരങ്ങളും നിരവധി ഇന്ത്യാക്കാര്‍ക്ക് സമ്പല്‍സമൃദ്ധി ഉറപ്പാക്കി. അടുത്തതലമുറ അടിസ്ഥാനസൗകര്യങ്ങളിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. പ്രത്യേകിച്ചും റോഡുകള്‍ക്കും ടെലികോമിനും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക ശാക്തീകരണത്തിന് നല്‍കാന്‍ കഴിയുന്ന സംഭാവനയില്‍.

ലോകത്തില്‍ ഗതിമാറ്റാന്‍ കഴിയാത്തതരത്തില്‍ ഇന്ത്യയുടെ സ്ഥാനം അടല്‍ജി മാറ്റിയെടുത്തു. ഇന്ത്യയെ ഒരു ആണവശക്തിയാക്കുന്നതിന് നമ്മുടെ രാജ്യത്തിന്റെ എതിര്‍പ്പ്, ഒറ്റപ്പെടുത്തുമെന്നുള്ള ലോകത്തിന്റെ ഭീഷണിയെല്ലാം അദ്ദേഹം മറികടന്നു. വളരെ ലളിതമായി അദ്ദേഹം എടുത്ത തീരുമാനമല്ല അത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഇതിനുള്ള പരമപ്രധാനത അദ്ദേഹത്തിന് അറിയാമായിരുന്നു. ഇന്ത്യയുടെ സുരക്ഷ അതിനുശേഷം അത്ര മോശമായില്ല. ദേശത്തിന്റെ അഭിമാനത്തില്‍ തിരയിളക്കുമുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം സംയമനത്തിന്റേതും ഉത്തരവാദിത്വത്തിന്റേയുമായിരുന്നു. സമാധാനത്തിന്റെ മനുഷ്യന്റെ യുക്തികളെ ലോകം ശ്രദ്ധിച്ചു. തുല്യപ്രാധാന്യമുള്ളതാണ്, ലോകകാര്യങ്ങളെക്കുറിച്ചുള്ള അസാമാന്യമായ അറിവും ശക്തമായ നയതന്ത്ര കഴിവുകളും പുതിയ വസ്തുതകളില്‍ ആഗോള സ്വീകാര്യത ലഭ്യമാക്കുന്നതിന് ഉപയോഗിച്ചുവെന്നതും. തന്ത്രപരമായ കഴിവുകള്‍ സൃഷ്ടിക്കുന്നതിനും ശക്തമായ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ബഹുദിശ നയന്ത്രം ഏറ്റെടുക്കുന്നതിനും പ്രവാസികളുടെ ഊര്‍ജ്ജം ഉപയോഗിക്കുന്നതും സംയോജിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പൈതൃകമാണ് ഇന്ന് ലോകത്തിലങ്ങളോമിങ്ങോളം നമുക്ക് ലഭിക്കുന്ന ബഹുമാനത്തിന്റെ അടിസ്ഥാനം.

അഞ്ചു നൂറ്റാണ്ടുകളായി മോശമായിരുന്ന യു.എസുമായുള്ള ബന്ധം അഞ്ചുവര്‍ഷം കൊണ്ട് മികച്ച തന്ത്രപരമായ പങ്കാളിത്തമാക്കി അദ്ദേഹം മാറ്റി. സോവിയറ്റ് യൂണിയന് ശേഷമുള്ള റഷ്യയുമായി 2000ല്‍ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ അഗാധമായ സൗഹൃദമാക്കി മാറ്റി. 2001 നവംബറില്‍ അദ്ദേഹത്തെ റഷ്യയില്‍ അനുഗമിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അപ്പോഴാണ് ഗുജറാത്തും ആസ്ട്രാഖാനുമായി ഒരു സഹോദര പ്രവിശ്യാകരാറില്‍ ഏര്‍പ്പെട്ടത്.

ചൈനയുമായി സമാധാനത്തിനുള്ള വളരെ ധീരമായ ഒരു പരിശ്രമമാണ് ബുദ്ധിമുട്ടേറിയ ഭൂതകാലത്തെ മറികടക്കുന്നതിനായി അതിര്‍ത്തിചര്‍ച്ചകള്‍ക്കായി പ്രത്യേക പ്രതിനിധികളെ ഏര്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹം നടത്തിയത്.രണ്ടു പുരാതന സംസ്‌ക്കാരങ്ങള്‍- ഉയര്‍ന്നുവരുന്ന ശക്തികള്‍ക്ക് ലോകത്തിന്റെ ഭാവിയെ രൂപീകരിക്കാന്‍ കഴിയുമെന്ന അടല്‍ജിയുടെ വിശ്വാസമാണ് എന്റെ ചിന്തകളെ നയിക്കുന്നത്.

വളരെ വിനയാന്വീതനായ ഒരു വ്യക്തി, നമ്മുടെ അയല്‍ക്കാരായിരുന്നു അദ്ദേഹത്തിന് മുന്‍ഗണന. പലവിധത്തില്‍, അദ്ദേഹമാണ് നമ്മുടെ അയല്‍പക്ക ആദ്യ നയത്തിന്റെ പ്രചോദനവും വഴികാട്ടിയും. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ബംഗ്ലാദേശിന്റെ രൂപീകരണത്തിന് തടസമില്ലാത്ത പിന്തുണയാണ് അദ്ദേഹം നല്‍കിയത്. സമാധാനം തേടി അദ്ദേഹം ലാഹോറില്‍ പോയി. നിഷ്ഠയും ശുഭാപ്തിവിശ്വാസവുമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. അദ്ദേഹം സമാധാനത്തിന് വേണ്ടി ശ്രമിക്കുകയും ജമ്മുകാഷ്മീരിന്റെ മുറിവുണക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കാര്‍ഗില്‍ യുദ്ധം ജയിക്കണമെന്ന് അദ്ദേഹത്തിന് ദൃനിശ്ചയവുമുണ്ടായിരുന്നു. പാര്‍ലമെന്റ് ആക്രമിച്ചപ്പോള്‍ ഇന്ത്യയ്ക്ക് എതിരായുള്ള അതിര്‍ത്തികടന്നുള്ള തീവ്രവാദത്തിന്റെ ശരിയായ സ്രോതസ് അദ്ദേഹം ലോകത്തെ അറിയിച്ചു.

വ്യക്തിരപമായി അടല്‍ജി ഒരു ആദര്‍ശമാണ്. ഒരു ഗുരു, എന്നെ പ്രചോദിപ്പിച്ച മാതൃകാപുരുഷനുമാണ്. അദ്ദേഹമാണ് എന്നില്‍് ഗുജറാത്തിലും ഒപ്പം ദേശീയതലത്തിലും ചുമതലകള്‍ വിശ്വസിച്ച് ഏല്‍പ്പിച്ചത്. 2001 ഒക്‌ടോബറിലെ ഒരു സായാഹ്‌നത്തില്‍ അദ്ദേഹം എന്നെ വിളിച്ചു എന്നിട്ട് ഗുജറാത്തിലെ മുഖ്യമന്ത്രിയായി പോകാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ എപ്പോഴും സംഘടനയിലേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് പറഞ്ഞപ്പോള്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്കാകുമെന്ന് അമദ്ദഹത്തിന് ദൃഢവിശ്വാസമുണ്ടെന്ന് പറഞ്ഞു. എന്നില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം അചഞ്ചലമായിരുന്നു.

ഇന്ന് നമ്മള്‍ സ്വയം ഉറപ്പള്ള്‌ള രാജ്യമാണ്, നമ്മുടെ യുവാക്കളുടെ ഊര്‍ജ്ജവും ജനങ്ങളുടെ പ്രതിജ്ഞയും കൊണ്ട് പുരോഗമിക്കുകയാണ്. മാറ്റത്തിന് വേണ്ടി അക്ഷമരും നേടിയെടുക്കുമെന്ന് ദൃഢവിശ്വാസമുള്ളവരുമാണ്. നല്ലതും ഉത്തരവാദിത്വമുള്ളതുമായ ഒരു ഗവണ്‍മെന്റിന് വേണ്ടി പരിശ്രമിക്കുകയാണ്. ആശ്ലേഷണം നിര്‍മ്മിക്കുകയും എല്ലാ ഇന്ത്യാക്കാര്‍ക്കും അവസരം ഒരുക്കുകയുമാണ്. ലോകവുമായി തുല്യരും സമാധാനശീലരുമായി നാം ബന്ധപ്പെടുന്നു. നമ്മള്‍ തത്വാധിഷ്ഠിതമായി സംസാരിക്കുന്നു മറ്റുള്ളവരുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നു. അടല്‍ജി നമ്മെ കൊണ്ടുപോകാന്‍ ആഗ്രഹിച്ച പാതയിലാണ് നമ്മള്‍. ചരിത്രത്തിലുള്ള ആഴത്തിലുള്ള അറിവുമൂലം അദ്ദേഹം കാലത്തിന് അതീതനായിരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ ധര്‍മ്മചിന്തകളെ ഗ്രഹിക്കാനുള്ള കഴിവിലൂടെ അദ്ദേഹത്തിന് ഇന്ത്യയുടെ ആത്മാവിലേക്ക് കടന്നുനോക്കാനാകുമായിരുന്നു.

വെളിച്ചം നഷ്ടപ്പെടുമ്പോള്‍ പിന്തുടരുന്ന ദുഃഖത്തിന്റെ അളവിലല്ല, ഒരു ജീവിതത്തെ വിലയിരുത്തേണ്ടത്. ആ ജീവിതം ജനങ്ങളുടെ ജീവിതത്തില്‍ ആ കാലത്ത് ഉണ്ടാക്കിയ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് അളക്കേണ്ടത്. ആ കാരണം കൊണ്ടുതന്നെ അടല്‍ജി ഭാരതത്തിന്റെ ശരിയായ ഒരു രത്‌നമാണ്. അദ്ദേഹത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെ സ്വപ്‌നത്തിലുള്ള ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതിന് ഞജ്ങളെ നയിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക