Image

മാര്‍ക്കിന്റെ ഓണം കേരളത്തില്‍ ദുരിതം അനുഭവിയ്ക്കുന്നവര്‍ക്ക് വേണ്ടി

ജോസ് ജോണ്‍ Published on 17 August, 2018
മാര്‍ക്കിന്റെ ഓണം കേരളത്തില്‍ ദുരിതം അനുഭവിയ്ക്കുന്നവര്‍ക്ക് വേണ്ടി
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി(MARC) യുടെ ഓണാഘോഷം വളരെ ലളിതമായ രീതിയില്‍ നടത്തുവാനും അതോടനുബന്ധിച്ച് നമ്മുടെ നാട്ടില്‍ ജലപ്രളയത്തില്‍ ദുരിതം അനുഭവിയ്ക്കുന്നവര്‍ക്ക് വേണ്ടിയുള്ള സഹായഹസ്തം ആക്കുവാനും എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. എല്ലാ വര്‍ഷവും നടത്തിവരാറുള്ള MARC ന്റെ  Flagship Charity Program Eye for the Blind ലേയ്ക്ക് ഈ വര്‍ഷം സംഭാവന ചെയ്യുന്നതിനു പകരം നമ്മുടെ മാതൃഭൂമിയായ കേരളത്തില്‍ ജലപ്രളയത്തില്‍ ദുരിതം അനുഭവിയ്ക്കുന്ന സഹോദരീ സഹോദരങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്യുവാന്‍ തീരുമാനിച്ചു.

ഇന്ന് വെള്ളി, ആഗസ്റ്റ് 17ന് 7PM ന് Clarkstown Reform Churchല്‍ വച്ച് നടക്കുന്ന ചടങ്ങില്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ സാദരം അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് അക്കക്കാട്ട്- പ്രസിഡന്റ്-845-461-1052, സന്തോഷ് വര്‍ഗീസ്(സെക്രട്ടറി)-201-310-9247, വിന്‍സന്റ് ജോണ്‍(ട്രഷറര്‍)-845-8930507

മാര്‍ക്കിന്റെ ഓണം കേരളത്തില്‍ ദുരിതം അനുഭവിയ്ക്കുന്നവര്‍ക്ക് വേണ്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക