Image

മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സൗജന്യവുമായി എയര്‍ ഇന്ത്യ

Published on 17 August, 2018
മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സൗജന്യവുമായി എയര്‍ ഇന്ത്യ

കനത്ത മഴ മൂലം വിമാനത്താവളം ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ അഅടഞ്ഞു കിടക്കുന്ന അവസരത്തതില്‍ കേരളത്തിന് സൗജന്യവുമായി എയര്‍ ഇന്ത്യ എക്സ്‌പ്രസ്. നേരത്തെ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ ആര്‍ക്കും റദ്ദാക്കാം. അതും തീര്‍ത്തും സൗജന്യമായി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് കമ്ബനി ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും.

യാത്രാ തീയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് സൗജന്യം ലഭിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക