Image

കുടിയേറ്റക്കാര്‍ക്കെതിരായ പോരാട്ടം തെരെഞ്ഞെടുപ്പിലെ മുഖ്യ വിഷയം (ഏബ്രഹാം തോമസ്)

Published on 17 August, 2018
കുടിയേറ്റക്കാര്‍ക്കെതിരായ പോരാട്ടം തെരെഞ്ഞെടുപ്പിലെ മുഖ്യ വിഷയം  (ഏബ്രഹാം തോമസ്)
ഇടക്കാല തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ അതിര്‍ത്തി ഡിസ്ട്രിക്ടുകളിലെ (നിയോജക മണ്ഡലങ്ങളിലെ) പ്രധാന ചര്‍ച്ചാ വിഷയം കുടിയേറ്റമാണ്. പ്രധാന കാരണം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ വാക്‌ധോരണിയാണെന്ന് വിമര്‍ശകര്‍ പറയുന്നു. സാമ്പത്തികാവസ്ഥയും തൊഴിലില്ലായ്മയും പട്ടിണിയും അസമത്വവും വര്‍ഗീയ പ്രശ്‌നങ്ങളുമെല്ലാം പിന്നിലേയ്ക്ക് തള്ളിയാണ് നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കണമെന്നോ അവരെ തിരിച്ചയ്ക്കണമെന്നോ സ്ഥാനാര്‍ഥികള്‍ വീറോടെ വാദിക്കുന്നത്.

ദേശീയ തലത്തില്‍ കുടിയേറ്റം സംബന്ധിച്ച് അമേരിക്കക്കാര്‍ പറയുന്നതെന്താണെന്ന് ശേഖരിക്കുകയും വിശകലനം നടത്തുകയും കഴിഞ്ഞ പതിനേഴ് വര്‍ഷമായി ചെയ്യുന്ന കാലയളവ് ഈ തിരഞ്ഞെടുപ്പില്‍ കുടിയേറ്റ പ്രശ്‌നം കൂടുതല്‍ സജീവമാണെന്ന് പറയുന്നു. അഞ്ചു ഡെമോക്രാറ്റുകളില്‍ ഒരാള്‍ വീതം കുടിയേറ്റമാണ് സര്‍വപ്രധാനം എന്ന് പറഞ്ഞു. ജൂണില്‍ ഇത് 10 ല്‍ ഒരാള്‍ വീതം ആയിരുന്നു.

റിപ്പബ്ലിക്കനുകളില്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചവര്‍ 35 % ആയിരുന്നു. ജൂണില്‍ നിന്ന് 14 % കൂടുതല്‍. ഈ കണ്ടെത്തലിനെ വിശകലനം ചെയ്തു ഗ്യാലപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഫ്രാങ്ക്, ന്യൂ പോര്‍ട്ട് വ്യക്തമാക്കി. നവംബറില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ബദ്ധപ്പെടുന്ന റിപ്പബ്ലിക്കനുകള്‍ക്ക് ഒരു വജ്രായുധം ലഭിച്ചിരിക്കുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കും സംഗതി മുതലെടുക്കാന്‍ കഴിയും. ട്രംപിനോടും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നയങ്ങളോടും ഉള്ള എതിര്‍പ്പ് രേഖപ്പെടുത്താന്‍ ലഭിച്ച സുവര്‍ണാവസരമായി ഇത് പ്രയോജനപ്പെടുത്താം. 2016ലെ ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം വിജയിച്ചതിന്റെ ഒരു കാരണം കുടിയേറ്റ പ്രശ്‌നത്തില്‍ നടത്തിയ വിവാദപരമായ നിര്‍ദേശങ്ങളാണ്. ഭരണത്തില്‍ വന്നതിനുശേഷം ഇത് പിന്‍ തുടര്‍ന്ന് നയ പ്രഖ്യാപനങ്ങളും നടപടികളുമായി ട്രംപ് മുന്നോട്ടു പോയി.

ടെക്‌സസില്‍ സെനറ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന അല്‍ പാസോയില്‍ നിന്നുള്ള ഡെമോക്രാറ്റിക് ജന പ്രതിനിധി ബേറ്റോ ഒ റൗര്‍കേ ഈ പ്രശ്‌നത്തില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. അഭയം തേടിയെത്തിയ കുടിയേറ്റക്കാരെ അതിര്‍ത്തിയില്‍ തിരിച്ചയച്ചതിനെ നാസികളെ ഭയന്നോടിയ ജൂതന്മാരോട് ഉപമിച്ച ഒ റൗര്‍കേ ഈ പ്രശ്‌നത്തില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. അഭയം തേടിയെത്തിയ കുടിയേറ്റക്കാരെ അതിര്‍ത്തിയില്‍ തിരിച്ചയച്ചതിനെ നാസികളെ ഭയന്നോടിയ ജൂതന്മാരോട് ഉപമിച്ച ഒറൗര്‍കെ അവരെ യൂറോപ്പിലേയ്ക്ക് തിരിച്ചയച്ചപ്പോള്‍ അവരെ കൂട്ടക്കൊല ചെയ്തു എന്നോര്‍മ്മിപ്പിച്ചു.

അല്‍പാസോയില്‍ നിന്ന് 35 മൈല്‍ അകലെ ടോര്‍നിലോയിലെ മരുഭൂമിയിലെ ടെന്റ് ക്യാംപില്‍ ഫാദേഴ്‌സ് ഡേ പ്രൊട്ടസ്റ്റ് നടത്തിയ ഒ റൗര്‍കെ കുട്ടികളെ അതിര്‍ത്തിയില്‍ തടഞ്ഞു വച്ചതും മാതാപിതാക്കളെ അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിന്റെ സീറോ ടോളറന്‍സ് പ്രകാരം വിചാരണയ്ക്ക് കൊണ്ടു പോയതും വിവരിച്ചു. ഇവര്‍ 110 ഡിഗ്രി ഫാരെന്‍ഹൈറ്റ് ചൂടും വേര്‍പിരിയല്‍ എത്രനാളത്തേയ്ക്കാണ് എന്നറിയാതെയുള്ള മാനസിക വേദനയും സഹിച്ചു എന്നും ഒ റൗര്‍കെ പറഞ്ഞു.

അതിര്‍ത്തി മതിലിനേയും ജനപ്രതിനിധി വിമര്‍ശിച്ചു. ടെക്‌സസ്‌കാര്‍ കുടുംബാംഗങ്ങളെ വേര്‍പിരിച്ചതിനെ ഒന്നിനെതിരെ നാലും മാനുഷ്യവകാശ ധ്വംസനമായി ഒന്നിനെതിരെ മൂന്നുമായി പ്രതികരിച്ചതായി ക്വിന്നിപിയാക്കിന്റെ പുതിയ അഭിപ്രായ സര്‍വേ പറഞ്ഞു. ഒ റൗര്‍കെയ്‌ക്കെതിരെ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസ് ആദ്യം ട്രംപിന്റെ നയം നടപ്പാക്കലിനെ അനുകൂലിക്കുകയും കുട്ടികളെ അപകടത്തിലാക്കി യുഎസ് നിയമം ലംഘിക്കുന്നതിന് മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. സാന്‍ ആഞ്ചലോയില്‍ കുടിയേറ്റത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നിയമപരമാണെങ്കില്‍ നല്ലത്. നിയമ വിരുദ്ധമെങ്കില്‍ തെറ്റായതാണ് എന്ന് പറഞ്ഞു. നമുക്ക് അതിര്‍ത്തി സംരക്ഷിക്കുകയും നിയമ വിരുദ്ധ കുടിയേറ്റം തടയുകയും വേണമെന്ന് കൂട്ടിച്ചേര്‍ത്തു.

2015ല്‍ ഒരു മെക്‌സിക്കന്‍ പുരുഷന്‍ ഒരു സ്ത്രീയെ വെടിവച്ചു കൊന്നു. ഇയാളെ യുഎസ് അഞ്ചു തവണ നാട് കടത്തിയതാണ്. തോക്ക് അബദ്ധത്തില്‍ ചലിച്ചതാണ് എന്ന പ്രതിഭാഗം വക്കീലിന്റെ വാദം ജൂറി അംഗീകരിച്ചു. തുടര്‍ന്ന് ആ സ്ത്രീയുടെ പേര് (കേറ്റ്) നല്‍കി നാട് കടത്തപ്പെട്ടവര്‍ വീണ്ടും അമേരിക്കയില്‍ വരുന്നതിന് കടുത്തശിക്ഷ നല്‍കുന്ന നിയമം പാസ്സാക്കാന്‍ ശ്രമം ഉണ്ടായെങ്കിലും സെനറ്റില്‍ തങ്ങിയിരിക്കുകയാണ്.

പീറ്റ് സെഷന്‍സിനുവേണ്ടി വൈസ് പ്രസിഡന്റ് പ്രചരണം നടത്തുന്നു

ഇടക്കാല തിരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് ജീവന്മരണ പോരാട്ടമായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പിനു കേവലം 80 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചില തിരിച്ചറിവുകള്‍, രണ്ട് പാര്‍ട്ടികള്‍ക്കും ഞെട്ടല്‍ നല്‍കിയിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് പീറ്റ് സെഷന്‍സ് പതിനൊന്ന് തവണ യുഎസില്‍ ജനപ്രതിനിധി ആയിരുന്നു. പന്ത്രണ്ടാം ഊഴത്തിന് ശ്രമിക്കുകയാണ്. റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷനല്‍ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള സെഷന്‍സ് ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കൊളിന്‍ ആല്‍റെഡിനെ നേരിടുമ്പോള്‍ കടുത്ത മത്സരമാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഈ ഡാലസ് ഡിസ്ട്രിക്ടും മറ്റ് രണ്ട് ടെക്‌സസ് ഡിസ്ട്രിക്ടുകളും 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലറി ക്ലിന്റണെ വിജയിപ്പിച്ചിരുന്നു.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പിഎസി)യുടെ സീനിയര്‍ സ്ട്രാറ്റജിസ്റ്റ് കോറി ലെവാണ്ടോവ്‌സ്‌കി വൈസ് പ്രസിഡന്റ് സെഷന്‍സിനുവേണ്ടി പ്രചരണം നടത്തുവാന്‍ ഡാലസില്‍ എത്തുമെന്ന് വെളിപ്പെടുത്തി. പീറ്റിന്റെ ഡിസ്ട്രിക്ട് ഒരു പക്ഷേ, വളരെ നിര്‍ണായകമാണ്. അദ്ദേഹത്തിന്റെ മത്സരം പരിഗണിക്കുമ്പോള്‍ എതിരാളിയെക്കുറിച്ചാലോചിക്കണം. കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്യണം. പീറ്റ് സെഷന്‍സിന് സാഹചര്യം എത്ര വിഷമം പിടിച്ചതാണെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ ശക്തമായ പ്രചരണം സെഷന്‍സ് നടത്തി വരുന്നു- ലെ വാന്‍ഡോവ്‌സ്‌കി പറഞ്ഞു.
സെഷന്‍സിന്റെ ഔദ്യോഗിക വക്താവ് കാരലിന്‍ ബൂത്ത് വൈസ് പ്രസിഡന്റിന്റെ യാത്രയുടെ പൂര്‍ണ വിവരം ലഭ്യമായിട്ടില്ലെന്ന് പറഞ്ഞു. തൊഴില്‍ ലഭ്യതയിലും സാമ്പത്തിക വളര്‍ച്ചയിലും സെഷന്‍സിന്റെ നേട്ടം വലുതാണ്. എതിര്‍ദിശയിലുള്ള ഒരു വോട്ട് ഇതിന്റെ പാളം തെറ്റിക്കും. ടെക്‌സസിനെ കാലിഫോര്‍ണിയ ആക്കി മാറ്റും. ബൂത്ത് പറഞ്ഞു.
അല്‍റെഡിന്റെ വക്താവ് ഹെക്ടര്‍ നിയറ്റോ ഈ വാദം ഖണ്ഡിച്ചു. നോര്‍ത്ത് ടെക്‌സസിന്റെ താല്‍പര്യത്തിന് പ്രഥമ സ്ഥാനം നല്‍കുന്നതില്‍ സെഷന്‍സ് നിരന്തരം പരാജയപ്പെട്ടു. പകരം പാര്‍ട്ടി നിലപാട് പിന്തുടര്‍ന്നു. നിയറ്റോ പറഞ്ഞു. ട്രംപിന്റെ വാണിജ്യയുദ്ധവും ഒബാമ കെയര്‍ റദ്ദാക്കാനുള്ള ശ്രമങ്ങളും നോര്‍ത്ത് ടെക്‌സസിനെ വലുതായി ബാധിച്ചിട്ടുണ്ട്. ഇത് അറിയാവുന്നതിനാല്‍ വാഷിംഗ്ടണ്‍ തോല്‍വി പ്രതീക്ഷിക്കുന്ന തങ്ങളുടെ സ്ഥാനാര്‍ഥിയെ രക്ഷിക്കുവാന്‍ എല്ലാ ശ്രമവും നടത്തുകയാണ്.
ടെക്‌സസ് സെനറ്റ് മത്സരത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ് ജയിക്കുമെന്നാണ് കരുതുന്നത്. വളരെ അപ്രതീക്ഷിതമാണ് ഒരു നല്ല സ്ഥാനാര്‍ഥി (ബേറ്റോ ഒ റൗര്‍കേ- ഡെമോക്രാറ്റ്) എതിരാളിയായി എത്തിയത്.
വെന്‍സിന്റെ പിഎസി, ഗ്രേറ്റ് അമേരിക്കന്‍ കമ്മിറ്റി സെഷന്‍സിന്റെ പ്രചരണത്തിനും ഹൂസ്റ്റണിലെ ജനപ്രതിനിധി ജോണ്‍ കള്‍ബര്‍സണിന്റെയും സാന്‍ അന്റോണിയോവിലെ ജനപ്രതിനിധി വില്‍ഹര്‍ഡിന്റെയും പ്രചരണങ്ങള്‍ക്കും ധനസഹായം നല്‍കിക്കഴിഞ്ഞു. ഈ മൂന്ന് ഡിസ്ട്രിക്ടുകളാണ് 2016 ല്‍ ഹിലറിക്ക് കൂടുതല്‍ വോട്ടുകള്‍ നല്‍കിയത്. ഹൂസ്റ്റണില്‍ കള്‍ബര്‍സണിന്റെ ഫണ്ട് റെയ്‌സിംഗിലും പെന്‍സ് പങ്കെടുക്കും.
ടെക്‌സസില്‍ ഒരു നീല തരംഗത്തിന്റെ പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍. പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ ശക്തി കേന്ദ്രങ്ങളായി അറിയപ്പെടുന്ന ഡിസ്ട്രിക്ടുകളിലും കടുത്ത വെല്ലുവിളി നടത്താനാണ് ശ്രമം. ഫണ്ട് റെയ്‌സിംഗ് ഇതിനായി തകൃതിയായി നടത്തി. എല്ലാ സ്ഥാനാര്‍ഥികളുടെയും പ്രചരണത്തിന് ആവശ്യത്തിലധികം ധനം ശേഖരിച്ചു കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് ടെക്‌സസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക