Image

കെ.സി.എസ്‌. വിമന്‍സ്‌ഫോറം ടീനേജേഴ്‌സിനുവേണ്ടി സെമിനാര്‍ നടത്തുന്നു

Published on 02 July, 2011
കെ.സി.എസ്‌. വിമന്‍സ്‌ഫോറം ടീനേജേഴ്‌സിനുവേണ്ടി സെമിനാര്‍ നടത്തുന്നു
ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ വനിതാ വിഭാഗമായ കെ.സി.എസ്‌. വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രീടീന്‍സിനും, ടീനേജേഴ്‌സിനും അവരുടെ മാതാപിതാക്കള്‍ക്കുംവേണ്ടി സെമിനാര്‍ നടത്തുന്നു. ജൂലൈ 9-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ചിക്കാഗോ ക്‌നാനായ കാത്തലിക്‌ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ്‌ സെമിനാര്‍ നടത്തപ്പെടുന്നതെന്ന്‌ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ഗ്രേസി വാച്ചാച്ചിറ അറിയിച്ചു. യുവത്വത്തിലേക്ക്‌ പ്രവേശിക്കുന്ന കുട്ടികളും, അവരുടെ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ സെമിനാറില്‍ ക്ലാസ്സ്‌ എടുക്കുന്നതാണ്‌. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളോടൊപ്പം സെമിനാറില്‍ പങ്കെടുക്കണമെന്ന്‌ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ഗ്രേസി വാച്ചാച്ചിറയും, കെ.സി.എസ്‌. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടിലും അഭ്യര്‍ത്ഥിച്ചു. റിപ്പോര്‍ട്ട്‌: ലിസ്സി തോട്ടപ്പുറം
കെ.സി.എസ്‌. വിമന്‍സ്‌ഫോറം ടീനേജേഴ്‌സിനുവേണ്ടി സെമിനാര്‍ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക