Image

ഇത് ചരിത്രം: നാലര ലക്ഷത്തോളം ഡോളര്‍ സമാഹരിച്ചു; ഇന്നു മാത്രം രണ്ട് ലക്ഷം

Published on 17 August, 2018
ഇത് ചരിത്രം: നാലര ലക്ഷത്തോളം ഡോളര്‍ സമാഹരിച്ചു; ഇന്നു മാത്രം രണ്ട് ലക്ഷം
update:

$566,123 collected. 11,178 people donated.

പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കായി ചിക്കാഗോയില്‍ അരുണ്‍ സൈമണ്‍ നെല്ലാമറ്റം, അജോമോന്‍ പൂത്തുറയില്‍ എന്നിവരും ക്നാനായ കാത്തലിക് യുവജനവേദി ഓഫ് ചിക്കാഗോയും ഇന്ന് മാത്രം രണ്ട് ലക്ഷത്തിലേറെ ഡോളര്‍ സമാഹരിച്ചു. തുക രാത്രി 9 മണിക്ക്445,739 ഡോളര്‍. 8648 പേരാണു തുക നല്കിയത്.ഇതു പോലൊന്നു ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല.

ഓരോ മിനിറ്റിലും തുക ഒഴുകിയെത്തുന്ന അപൂര്‍വ കാഴ്ചയാണ്. ദുരന്ത വര്‍ത്ത കണ്ടും കേട്ടും മനസ് മരവിച്ചവര്‍ക്ക് ഇത് സന്തോഷം പകരുന്നു. ഇതിനു തുടക്കമിട്ട അരൂണിനും അജോയ്ക്കും സഹായമെത്തിച്ച ആയിരങ്ങള്‍ക്കും മലയാളി സമൂഹത്തിന്റെ കൂപ്പു കൈ.

തുക കിട്ടിയാലുടന്‍ ഒരു കോടി (ഏകദേശം ഒന്നര ലക്ഷം ഡോളര്‍) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും. ബാക്കി അര്‍ഹരായ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കും. അവ ഏതൊക്കെയെന്നു ഉടന്‍തീരുമാനിക്കും

അഞ്ചു ലക്ഷം സമാഹരിച്ചാല്‍ ലക്ഷ്യം ഉയര്‍ത്തുമോ എന്നു തെരുമാനിച്ചിട്ടില്ലെന്നു അജോമോന്‍ പറഞ്ഞു

------------------------------------------------
ചിക്കാഗോ: മഹാ പ്രളയത്തിന്റെ ദുഖ കഥകള്‍ക്കിടയില്‍ ചിക്കാഗോയില്‍ നിന്ന് ഒരു ശുഭവാര്‍ത്ത. ദുരിതബാധിതര്‍ക്ക് നല്കാന്‍ മൂന്നു ദിവസം കൊണ്ട് നലു ലക്ഷത്തോളംഡോളര്‍ സമാഹരിച്ച് അരുണ്‍ സൈമണ്‍ നെല്ലാമറ്റം, അജോമോന്‍ പൂത്തുറയില്‍ എന്നിവരും ക്നാനായ കാത്തലിക് യുവജനവേദി ഓഫ് ചിക്കാഗോയും ചരിത്രം കുറിച്ചു.

അമേരിക്കന്‍ മലയാളികളുടെ മഹാമനസ്‌കത ലോകത്തെ ബോധ്യപ്പെടുത്തുന്നതായി അവരുടെ പ്രവര്‍ത്തനം.
മുന്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റത്തിന്റെ ജ്യേഷ്ട പുത്രനാണു അരുണ്‍ സൈമണ്‍. ഉഴവൂര്‍ സ്വദേശിയും എഞ്ചിനിയറും. കുറുമുള്ളൂര്‍ സ്വദേശിയായ അജോ ബിസിനസ്‌കാരനും. കൂടാതെ യുവജന വേദി പ്രസിഡന്റും.

കേരളത്തിലെ ദുരിതം അറിഞ്ഞ അരുണ്‍ ആണ് ഇത്തരമൊരു നിര്‍ദേശം കൊണ്ടുവന്നത്. അജോയും യുവജനവേദിയും ഉടന്‍ രംഗത്തു വന്നു

ഒരു ലക്ഷം ഡോളറാണു ലക്ഷ്യമിട്ടത്. 60-70,000 കിട്ടിയാല്‍ തന്നെ വലിയ വിജയമാകുമെന്നാണു തുടക്കത്തില്‍ കരുതിയത്-അജോ പറഞ്ഞു. പക്ഷെ അഭ്യര്‍ഥന ഫെയ്സ്ബുക്കിലിട്ട് മണിക്കൂറുകള്‍ക്കം പണം പ്രവഹിക്കാന്‍ തുടങ്ങി. ഒരു ദിവസം കൊണ്ട് ഒരു ലക്ഷവും രണ്ടു ദിവസം കൊണ്ട് രണ്ടു ലക്ഷവും പിന്നിട്ടു.. ആ മുന്നേറ്റം ഇപ്പോഴും തുടരുന്നു.

ഇത് എഴുതുമ്പോള്‍ (ഓഗസ്റ്റ് 17 ഉച്ചക്ക് ഒരു മണി) തുക 289,000 ആയി. അതിനു ഒരു മണിക്കൂര്‍ മുന്‍പ് 278,000!

രണ്ടര മണിക്കൂര്‍ കഴിഞ്ഞു 3:35-നു നോക്കുമ്പോള്‍ തുകആയപ്പോള്‍ തുക 340,557 ഡോളര്‍.6472 പേര്‍ തുക നല്കി.
സമയം വൈകിട്ട് അഞ്ചേകാല്‍ ആയപ്പോള്‍ തുക 370,740 ഡോളര്‍ പിന്നിട്ടു. അതോടെ തുകയുടെ ലക്ഷ്യം 5 ലക്ഷമായി ഉയര്‍ത്തി.

പലരും സംഘടിച്ചാണു തുക നല്കിയത്. അങ്ങനെ 5000 ഡോളര്‍, 2000 ഡോളര്‍ വീതമൊക്കെ പലരും ചേര്‍ന്നു നല്കി. തനിച്ചു നല്കിയവരും ആയിരക്കണക്കിനുണ്ട്.

കാമ്പെയിന്‍ തിങ്കളാഴ്ച വരെ തുടരാം എന്ന നിലപാടിലാണു സംഘാടകര്‍.

തുകയില്‍ ഒരു കോടി (ഏകദേശം ഒന്നര ലക്ഷം ഡോളര്‍)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കും. മിച്ചമുള്ളത് അര്‍ഹിക്കുന്നവര്‍ക്ക് നേരിട്ടു നല്കാനാണു തീരുമാനം. കേരളത്തില്‍ അര്‍ഹരായവരെ നിര്‍ദേശിക്കാന്‍ നിഖില്‍ സിറിയക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഫെയ്സ്ബുക്കില്‍ കാമ്പെയിനു കമ്മീഷന്‍ കുറവാണെന്നതു കൊണ്ടാണു ഫെയ്സ്ബുക്ക് വഴി സമാഹരണം നടത്തിയതെന്നു അജോ പറഞ്ഞു. മറ്റു വേദികള്‍ 5-6 ശതമാനം കമ്മീഷന്‍ വാങ്ങുമ്പോള്‍ ഫെയ്സ്ബുക്ക് മൂന്നു ശതമാനമേ വാങ്ങൂ.

കാമ്പയിന്‍ കണ്ട് ഫെയ്സ്ബുക്കില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ബന്ധപ്പെടുകയുണ്ടായി. കമ്മീഷന്‍ തുക കുറക്കാന്‍ ശ്രമിക്കാമെന്നവര്‍ അറിയിച്ചു. അതിനു പുറമെ സക്കര്‍ബര്‍ഗുമായി ബന്ധപ്പെട്ട് തുല്യമായ സംഖ്യ ഫെയ്സ്ബുക്കിനെക്കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കാനും ശ്രമിക്കുന്നു. അതു പോലെ തുക പെട്ടെന്നു ലഭ്യമാക്കാനും ശ്രമിക്കും.

മലയാളി സംഘടനകള്‍ ആയിരം ഡോളര്‍ പിരിക്കാന്‍ ചക്രശ്വാസം വലിക്കുമ്പോഴാണു യുവാക്കള്‍ ഇത്രയധികം തുക ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ സമാഹരിച്ചിരിക്കുന്നത്.

ഈ ഉല്‍സാഹത്തിന്, ഈ കര്‍മ്മകുശലതക്ക്, ഈ കരുതലിന്, നിങ്ങള്‍ക്ക് ഞങ്ങള്‍ എത്ര നന്ദി പറയണം? ഞങ്ങളുടെ ബിഗ് സല്യുട്ട്.

ഇത് ചരിത്രം: നാലര ലക്ഷത്തോളം ഡോളര്‍ സമാഹരിച്ചു; ഇന്നു മാത്രം രണ്ട് ലക്ഷം
Join WhatsApp News
Jimmy Kaniyaly 2018-08-17 23:01:23
Arun Nellamattom , Ajo poothurayil and entire team doing a wonderful job. Really appreciated your efforts and Big Salute to you all
josecheripuram 2018-08-18 12:39:47
I am ashamed of our associations who does something for self glorifications and keep away our young generations  from main  stream.Now it's time to learn from these guys.If the cause is noble people will cooperate.Now you know how Jesus fed five thousand.
thomas c jose 2018-08-18 14:10:40
In my life I have seen so many so called Incrations of God I now see GOD's hands in these two GODS creations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക