Image

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കേരളത്തിന് അമ്മയുടെ 50 ലക്ഷം

Published on 18 August, 2018
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കേരളത്തിന് അമ്മയുടെ 50 ലക്ഷം

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്മ സംഘടനയുടെ 40 ലക്ഷം കൂടി. ഇതോടെ അമ്മ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം സംഭാവന നല്‍കി. നേരത്തെ 'അമ്മ സംഘടനാ വെറും 10 ലക്ഷം മാത്രമേ നല്കിയൊള്ളു എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഘടനയുടെ പ്രതിനിധികളായ മുകേഷ്, ജഗദീഷ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.

അമ്മയുടെ ഫേസ്ബുക് കുറിപ്പ്…

സുഹൃത്തേ,

ഇപ്പോള്‍ സംജാതമായ അവസ്ഥയില്‍ നിന്നും കേരളം കരകയറുന്നതിനായി, വലിയൊരു കൂട്ടായ്മയുടെ ഭാഗമായി, ' അമ്മ ' അംഗങ്ങള്‍ താങ്കള്‍ക്ക് സൗകര്യ പ്രദമായ ഏറ്റവും അടുത്തുള്ള സ്ഥലത്തു നടക്കുന്ന ക്യാമ്ബുകളില്‍ - സേവനം ചെയ്തു സഹായിക്കുകയോ / മറ്റു തരത്തിലുള്ള സഹായങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്ന രീതിയിലോ പ്രവര്‍ത്തിക്കാവുന്നതാണ് … 'അമ്മ'യില്‍ നിന്നും ഇന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 40 ലക്ഷം കൂടെ കൊടുത്തു … ഇപ്പോള്‍ മൊത്തം 50 ലക്ഷം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് … കൂടാതെ വ്യക്തിപരമായി നല്കാവുന്നതും നല്കികൊണ്ടിരിക്കുന്നുണ്ട്. സഹകരിക്കുക … നന്ദി,

ജനറല്‍ സെക്രട്ടറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക