Image

നെല്ലിയാമ്ബതിയില്‍ 3000 പേര്‍ ഒറ്റപ്പെട്ടു... രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Published on 18 August, 2018
നെല്ലിയാമ്ബതിയില്‍ 3000 പേര്‍ ഒറ്റപ്പെട്ടു... രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

നെല്ലിയാമ്ബതിയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് റോഡ് ഇടിഞ്ഞ് മൂവായിരത്തോളം പോര്‍ വിവിധ ഗ്രാമങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ ഒറ്റപ്പെട്ട നിലയിലാണ്. അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാലക്കാട് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നെന്മാറ, നെല്ലിയാമ്ബതി, തൃത്താല, അട്ടപ്പാടി മേഖലകളില്‍ ഇപ്പോഴും ദുരിതത്തിന് കുറവില്ല. അതേസമയം നെല്ലിയാമ്ബതിയിലേക്ക് മരുന്നു ഭക്ഷ്യവസ്തുക്കളും എത്തിക്കാനുള്ള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. റോഡുകളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്. തടസ്സങ്ങള്‍ നീക്കാന്‍ വനംവകുപ്പ് ജെസിബി ഉപയോഗിച്ച്‌ ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

സിആര്‍പിഎഫും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പങ്കെടുക്കുന്നുണ്ട്. അതേസമയം കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹെലികോപ്ടര്‍ മുഖേന നെല്ലിയാമ്ബതിയില്‍ ജീവന്‍ രക്ഷാമരുന്നുകളും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം മണ്ണാര്‍ക്കാട് കരടിയോട് ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്ത് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് നിന്നുള്ള കെഎസ്‌ആര്‍ടിസി, ട്രെയിന്‍ ഗതാഗതം എന്നിവ പുനരാരംഭിച്ചിട്ടുണ്ട്. പാലക്കാട്-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക