ഓണക്കോടിയുടുത്തു വരുന്നൊരു
ഓമല്പ്പെണ്കൊടിയാളേ,
ഓണപ്പൂക്കള്‍ വിരിഞ്ഞതുപോലൊരു
പുഞ്ചിരി ചുണ്ടിലണിഞ്ഞവളേ,
പുഞ്ചപ്പാടവരമ്പിലൂടൊരു
കുളിര്തെന്നല്പോലവള് വന്നു:
ഊഷരമാമെന്‍ മാനസവാടിയില്‍
പ്രേമപ്പൂക്കള് വിടര്‍ന്നു;
മാറോടുചേര്ത്തൊന്നു പുണരാന്‍
എന്‍ കൈകള്‍ തരിച്ചു;
കാതില്‍ പ്രേമമന്ത്രങ്ങളോതാന്
എന്‍ ചുണ്ടുകള്‍ കൊതിച്ചു;
ചന്ദനക്കുറി നെറ്റിയില്‍ ചാര്‍ത്തി,
കാര്‍കൂന്തലിലൊരു തുളസിക്കതിര് ചൂടി,
മെല്ലെയെന്നരികില് നീയണഞ്ഞനേരം
ഒന്നുമുരിയാടാനാകാതെ ഞാന്‍ നിന്നു-
ഹൃദയം നിറഞ്ഞുകവിയുമ്പോള്
വാക്കുകള്‍ മൗനത്തിന് ഗുഹയിലൊളിക്കുന്നു.