• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

മത നേതാക്കന്മാരെ ഉണരുവിന്‍; നമുക്കു പ്രളയബാധിതര്‍ക്കു കൈത്താങ്ങാകാം (ഫ്രാന്‍സിസ് തടത്തില്‍)

EMALAYALEE SPECIAL 18-Aug-2018
കേരളത്തിലെ പ്രളയ ബാധിതര്‍ക്കായി ധനസമാഹാരം നടത്തുന്നതിന് ലോകം മുഴുവനുമുള്ള മലയാളി സംഘടനകള്‍ നെട്ടോട്ടമോടുമ്പോള്‍ എവിടെപ്പോയി നമ്മുടെ മത നേതാക്കന്മാര്‍? പ്രളയബാധിതര്‍ക്കു വേണ്ടി പ്രാത്ഥിക്കണമെന്ന അഭ്യര്‍ത്ഥനകളല്ലാതെ നാട്ടിലെ നമ്മുടെ സഹോദരങ്ങള്‍ക്കു ഒരു കൈത്താങ്ങു നല്‍കുവാന്‍ ഒരു മതപുരോഹിതരും ആഹ്വാനം ചെയ്തതായി കേട്ടില്ല. പ്രാത്ഥിക്കുന്നതു നല്ലതാണ്. ഒപ്പം അവര്‍ക്കു സ്വാന്ത്വനമേകാന്‍, നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാന്‍, പഴയ പ്രതാപത്തോടെ തന്നെ ദൈവത്തിന്റെ സ്വന്തം നാടിനെ പുനര്‍ നിര്‍മ്മിക്കാന്‍ ദൈവത്തിന്റെ പ്രതി പുരുഷരെ നിങ്ങള്‍ എവിടെ പോയി?

ഞാന്‍ ഒരു തികഞ്ഞ ദൈവ വിശ്വാസിയും പ്രാത്ഥനയില്‍ വിശ്വസിക്കുന്ന വ്യക്തിയുമാണ്. സര്‍വോപരി സഭയിലും സഭയുടെ നേതൃത്വത്തിലും അടിയുറച്ചു വിശ്വസിക്കുന്ന വ്യക്തികൂടിയാണ്. ഇതൊരു കുറ്റപ്പെടുത്താലോ വിമര്‍ശനമോ ആയി കാണേണ്ടതുമില്ല. മറിച്ചു ഒരു സ്വയം വിമര്‍ശനമായി കാണുക.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ പ്രളയക്കെടുതിയുടെ ദുരിതക്കയത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ഉള്‍പ്പെടുന്ന കത്തോലിക്ക സഭ കേരളത്തിലെ പ്രളയത്തില്‍ ജീവന്‍ പൊലിഞ്ഞ ആത്മാക്കള്‍ക്കു വേണ്ടിയും ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടിയും വെള്ളിയാഴ്ച ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അതല്ലാതെ ഞായറാഴ്ച്ച പള്ളികളില്‍ നേര്‍ച്ച പിരിവുകള്‍ ഉദാരമായി നല്‍കി അവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള ആഹ്വാനമൊന്നും കേട്ടില്ല. ഇനിയത് ഞായറാഴ്ചത്തെ അറിയിപ്പിനൊപ്പം വായിക്കാന്‍ ഇരിക്കുകയാണോ എന്നിറിയില്ല.

പ്രാര്‍ത്ഥന നല്ലതാണ്. പക്ഷേ, അത് മാത്രം മതിയോ? കേരളത്തിലെ എല്ലാ മതവിശ്വാസത്തില്‍പ്പെട്ട ആളുകളും പ്രളയ ദുരിതത്തില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കൊക്കെ മുഖം നോക്കാതെയാണ് വിവിധ ക്രിസ്തീയ മത നേതൃത്വവും മറ്റു മത നേതൃത്വവും സഹായവും അഭയവും നല്‍കിവരുന്നത്. നിരവധി പള്ളികള്‍ ജാതി മതവ്യത്യാസമില്ലാതെ ആളുകള്‍ക്ക് അഭയകേന്ദ്രം നല്‍കിയപ്പോള്‍ കുട്ടനാട്ടിലെ ചില യുവ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യത്തെ രക്ഷാപ്രവര്‍ത്തങ്ങളും ഭക്ഷ്യ-വസ്ത്ര വിതരണങ്ങളും ആരംഭിച്ചത്.

എന്നിട്ടും എന്തേ അമേരിക്കയിലെ പള്ളികളും അമ്പലങ്ങളുമൊന്നും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹാരണം വേണ്ട പോലെ നടത്തുന്നില്ല? ഇതിനിത്ര കൂടിയാലോചനകളോ അനുമതികളോ വേണോ? സഹായം ഉടനടിയാണ് വേണ്ടത്. കാത്തിരിക്കാന്‍ നേരമില്ല.

അമേരിക്കയിലെ ക്രൈസ്തയ മത മേലധ്യക്ഷന്മാരോട് ഒരപേക്ഷയുണ്ട്. എല്ലാ ഞായറാഴ്ച്ചകളിലും എല്ലാ പള്ളികളിലും നേര്‍ച്ച പണം സ്വീകരിക്കാറുണ്ട്. കത്തോലിക്ക ദേവാലയങ്ങളില്‍ ചില ഞായറാഴ്ചകളില്‍ സെക്കന്‍ഡ് കളക്ഷന്‍ എന്ന പേരില്‍ ഒരു പിരിവ് കൂടി നടത്താറുണ്ട്. ഈ പിരിവുകള്‍ സാധാരണ മറ്റു ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കാറുള്ളത്. പള്ളികളുടെ ആവശ്യത്തിന് എല്ലാ ആഴ്ചകളിലും പിരിവെടുക്കുന്നതാണല്ലോ. എന്നാല്‍ അടുത്ത ആഴ്ചത്തെയോ അതിനടുത്തയാഴ്ചത്തെയോ പിരിവ് മുഴുവനും കേരളത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കാന്‍ ഒരു തീരുമാനമെടുക്കാമോ? ഒരു കാര്യം ഉറപ്പിച്ചു പറയാം അത്തരമൊരു തീരുമാനം മുന്‍കൂട്ടി അറിയിച്ചാല്‍ ആ ഞാറാഴ്ചത്തെ നേര്‍ച്ചപ്പെട്ടി നിറഞ്ഞു കവിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഞായറാഴ്ചകളില്‍ ഭക്ഷണം പല പള്ളികളില്‍ നല്കാറുണ്ട്. അതില്‍ നല്ലൊരു ഭാഗം 'വെയ്സ്റ്റ്' ആകാറുമുണ്ട്. ഒരു ഞായറാഴ്ചത്തെ ഭക്ഷണം വേണ്ടെന്നു വച്ചാലുംഒരു സംഖ്യ ലഭിക്കും

കൊടുക്കുമ്പോഴല്ലേ ഇരട്ടിയായി തിരിച്ചു കിട്ടുന്നത്. പള്ളികള്‍ക്കു നേര്‍ച്ച പിരിവുകള്‍ ഇനിയും വരും. കേരളത്തിലെ പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അവസരം ഇപ്പോള്‍ മാത്രമാണ്. കണ്ണുള്ളവര്‍ കാണട്ടെ . കാതുള്ളവര്‍ കേള്‍ക്കട്ടെ എന്നാണല്ലോ വചനം പഠിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ മതനേതാക്കന്മരുടെ ആഹ്വാനം ഒരു വിശ്വാസിയും തിരസ്‌കരിക്കില്ലെന്നു ഉറപ്പാണ്.

ചിക്കാഗോയില്‍ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ച ധനസമാഹാരണം ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ എട്ടു ലക്ഷം ഡോളറിനടുത്തു. അതിനിയും മുന്നേറുകയാണ്,. അവര്‍ക്കു പിന്തുണയായി ഉണ്ടായിരുന്നത് ക്‌നാനായ കാത്തലിക്ക് യുവജന വേദി ഓഫ് ചിക്കാഗോ എന്ന മത സമുദായ സംഘടനയാണ്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അമേരിക്കയിലെ മറ്റു മത-സാമുദായിക സംഘടനകളും മുന്നോട്ടു വരുന്നില്ല?

ഇതൊരാഭ്യര്‍ത്ഥനയാണ്. ഉണര്‍ന്ന് പ്രവ്യത്തിക്കാന്‍ സമയം ഇനിയുമുണ്ട്. നമുക്ക് കൈകോര്‍ക്കാം. ജന്മനാടിന്റെ പുനര്‍നിര്‍മാണത്തി;ല്‍ പങ്കാളികളാകാം. അതിനായി കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കു ഇപ്പോള്‍ വേണ്ടത് പണം മാത്രമാണ്. നമുക്കൊത്തു ചേര്‍ന്നുകൊണ്ട് നമ്മുടെ സഹോദരങ്ങള്‍ക്ക് കൈത്താങ്ങാകാം.

രണ്ട് യുവാക്കള്‍ ഒത്തു ചേര്‍ന്നപ്പോള്‍ ഏഴു കോടി രൂപയോളം സമാഹരിക്കാനായെങ്കില്‍ മത സംഘടനകള്‍ വിചാരിച്ചാല്‍ എത്ര കോടി സമാഹരിക്കാനാവും? 
Facebook Comments
Comments.
അന്ട്രു
2018-08-19 19:13:45

മത നേതാക്കള്‍ എന്നും ചൂഷകര്‍ ആയിരുന്നു, ചൂഷകരുടെ ചാരിറ്റി; കൈയും കാലും തുമ്പികൈയും ഉള്ള ചിലന്തി അമ്പലം അല്ലേ?.

അഹം ബ്രംമ്മം അല്ലേ, നിന്നിലെ നീ അല്ലേ മറ്റുള്ളവനും. നിനക്ക് നീ എന്ത് ചെയ്യുമോ അതുപോലെ നീ മറ്റുള്ളവര്‍ക്കും ചെയ്യുക. അത് തന്നെ അല്ലേ സഞ്ചരിക്കുന്ന ഗുരുക്കള്‍ തന്‍ സുവിശേഷം. നീ, നിന്‍റെ അയല്‍ക്കാരന് നഷ്ടപെട്ട വീടും കുടിലും ആഹാരവും ഉടുതുണിയും കൊടുക്കുക. നിന്നിലെ സ്നേഹംനിറഞ്ഞ മനോഭാവം മത നേതാക്കള്‍ ചൂഷണംചെയ്യാന്‍ നീ അനുവദിക്കരുതേ.

George
2018-08-19 08:01:28
പിരിവു കൊടുക്കുന്നവർ ദയവായി ഈ മതമേലധ്യ്ക്ഷന്മാർ എന്ന ഇട നിലക്കാരെ ഏല്പിക്കാതിരിക്കുക. അവർ കയ്യിട്ടുവാരും ഉറപ്പാണ്. സുനമായി, ഓഖി എല്ലാം അനുഭവം ഉള്ളതാണല്ലോ. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ആണ് തമ്മിൽ ഭേദം. 
പച്ച മനുഷ്യർ
2018-08-18 23:56:45
മതി മതി മതങ്ങളെ  നിങ്ങളുടെ 
പതിവ് നുണകൾ തുടർന്നിടേണ്ട 
കേട്ടു കേട്ടു മടുത്തു ഞങ്ങൾ 
കേട്ടു നിൽക്കാൻ ഇനി ശേഷിയില്ല 
ഇല്ലാത്ത ദൈവത്തിൻ പേരിൽ നിങ്ങൾ 
കൊല്ലങ്ങളായി കൊള്ളയടിച്ചിടുന്നു 
മനുഷ്യൻ മരിച്ചാലും ജീവിച്ചാലും 
പണമാണ് നിങ്ങൾക്ക് മുഖ്യമെന്നും 
പണവും പ്രതാപവും ആദരവും 
വണങ്ങുവാൻ ഒട്ടേറെ വിഡ്ഢികളും  
തലയിലേറ്റി നിങ്ങളെ ചുമന്നിടുവാൻ 
തലമണ്ടപോയ മന്ദബുദ്ധികളും 
അവരുടെ തലച്ചോറു കാർന്നു തിന്ന് 
അവരെ ഉപയോഗശൂന്യരാക്കി 
നിങ്ങടെ മേലങ്കി തൊപ്പികളും 
പൊങ്ങന്മാരിവർക്കുന്മാദം എകിടുന്നു
തട്ടി എടുക്കുന്നു ദൈവത്തിൻ പേരിൽ നിങ്ങൾ 
കിട്ടുന്ന സ്തോത്ര പണത്തിൻ സിംഹഭാഗോം 
മുന്തിരിച്ചാറും കുമ്പസാരോം 
അന്തിയാൽ നിങ്ങക്ക്  കാമകൂത്തും 
ആണുങ്ങൾ പെണ്ണുങ്ങൾ ഭേദമെന്ന്യേ 
മാനംകെടുത്തുന്നു സ്വർവഗ്ഗഭോഗത്താലേ
കൊടുക്കല്ലേ ചില്ലിക്കാശിവർക്ക് 
മുടിച്ചിടും മുഴുവൻ സുഖഭോഗത്തിനായ് 
പണ്ടു സുനാമി വന്ന നാളിൽ 
കണ്ടിവരുട തനിനിറം ഞങ്ങളൊക്കെ
അടിച്ചു മാറ്റി ജനം കൊടുത്ത പൈസ 
തടിച്ചവന്മാർ അവരുടെ കീശ വീർത്തു 
വെള്ളപ്പൊക്കത്തിന്റ  പേരിലിവർ  
കൊള്ളയടിക്കും പിരിച്ച പണം 
വെള്ളം ഇറങ്ങും മഴമാറിപ്പോവും 
കള്ളന്മാർ ഇവർ പണക്കാരുമാകും
മതി മതി മതങ്ങളെ  നിങ്ങളുടെ 
പതിവ് നുണകൾ തുടർന്നിടേണ്ട 
കേട്ടു കേട്ടു മടുത്തു ഞങ്ങൾ 
കേട്ടു നിൽക്കാൻ ഇനി ശേഷിയില്ല 

ബെന്നി
2018-08-18 19:32:35
കണ്ണുള്ളവർ കാണട്ടെ , ചെവിയുള്ളവർ കേൾക്കട്ടെ...!!
'രാജാവ് നഗ്‌ന'നാണു എന്ന് പറയുവാൻ കാണിച്ച ധീരതക്കു നമോവാകം. നടന്നു വന്ന വഴികൾ മറക്കുന്നവർ ആണല്ലോ നമ്മൾ, ഞാനുൾപ്പെടെ.
വരുന്ന നാലാഴ്ചകളിൽ നമ്മുടെ ദേവാലയങ്ങൾ അവരുടെ കണ്ണുകൾ ഒന്ന് തുറന്നിരുന്നെ ങ്കിൽ.....  
thomas c jose
2018-08-18 18:40:47
MATHA NETHAKAL will build another church with the donation. The only benefit with this flood is the accused priests& the Bishop.
keraleeyan
2018-08-18 17:36:02
മഴക്കെതിരെ ഒരു പ്രതിഷേധ പ്രകടനം നടത്തിയാലോ? താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. 
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കൊലയാളിപ്പാര്‍ട്ടി എന്ന വിളിപ്പേരില്‍ നിന്നും തലയൂരാന്‍ സിപിഎം നടത്തുന്ന പെടാപാടുകള്‍
റോമയെയും ദ ഫേവറിറ്റിനെയും വൈസിനെയും മറികടന്ന് ബ്ലാക്ക് പാന്ഥര്‍ ഓസ്‌കര്‍ നേടുമോ? (എബ്രഹാം തോമസ്)
ഭീകരവാദം;ഇതൊരു ചെറിയ കളിയല്ല (മുരളി തുമ്മാരുകുടി)
ട്രംപിന്റെ നികുതി പരിഷ്ക്കരണം: പാവങ്ങള്‍ക്കോ പണക്കാര്‍ക്കോ ഗുണം? ( ജോസഫ് പടന്നമാക്കല്‍)
അമേരിക്കയുടെ ചരിത്രത്തില്‍ നിറം തീണ്ടിയ നാള്‍ മുതല്‍....(സുധീര്‍ പണിക്കവീട്ടില്‍)
"കുര്യന്‍ നിയമം' എല്ലാവര്‍ക്കും ബാധകമാക്കണം: ജോര്‍ജ് ഏബ്രഹാം
ദീപാ നിശാന്ത് മുതല്‍ ശാരദക്കുട്ടി വരെ; ഇടത് (കപട) ബുദ്ധിജീവികളുടെ ഇരട്ടത്താപ്പുകള്‍
പുല്‍വാമ: ഇന്‍ഡ്യ വീണ്ടും ആക്രമിക്കപ്പെടുന്നു, സമാധാനത്തിനായി അങ്കം കുറിക്കുന്നു. (ഡല്‍ഹികത്ത് - പി.വി.തോമസ് )
പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)
സംവിധാനത്തില്‍ ഹരിശ്രീ
നീറി....നീറി....അഞ്ച് വര്‍ഷം!
അല്‍ഫോണ്‍സോ ക്യുയറോണ്‍ ഏറ്റവും മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടുമോ? (ഏബ്രഹാം തോമസ്)
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍-7 (ജി. പുത്തന്‍കുരിശ് )
ഡോക്ടര്‍ സംസാരിക്കുന്നു - സെക്കന്‍ഡ് ചാന്‍സ്/എ സിസ് റ്റേഴ്‌സ് ആക്ട് ഓഫ് ലവ് (ഒരു അവലോകനം)
മായാവി, ലുട്ടാപ്പി, ഡിങ്കന്‍: സുപ്പര്‍ ഹീറൊ കാലം (മീട്ടു റഹ്മത്ത് കലാം)
പത്തനംതിട്ടയെ രണ്ടാം അയോധ്യയാക്കാന്‍ യോഗി ഇറങ്ങുമ്പോള്‍ (കല)
മരിവാന വലിച്ചിട്ടുണ്ട്; മരിവാന ഉപയോഗം ലീഗലാക്കുന്നതിനെ പിന്തുണച്ച് സെനറ്റര്‍ കമല ഹാരിസ്
ചിക്കാഗോ സിറ്റി ട്രഷറര്‍: അമയ പവാറിനു വിജയ സാധ്യത
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന്
വിജയത്തിന്റെ വിജയ് ബാബു മാജിക് (മീട്ടു റഹ്മത്ത് കലാം)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM