Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവ്‌ വെടിയേറ്റ്‌ മരിച്ചു

Published on 31 March, 2012
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവ്‌ വെടിയേറ്റ്‌ മരിച്ചു
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവ്‌ വെടിയേറ്റ്‌ മരിച്ചു. നഗര്‍ത്തല ഗ്രാമത്തിലെ മാണിക്‌ പൈക്‌ (52) എന്നയാളാണ്‌ മരിച്ചത്‌. വെടിവെയ്‌പില്‍ ഇയാളുടെ ഭാര്യയ്‌ക്കും പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്‌ടിന്‌ സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ്‌ ആക്രമണം. കൊലപാതകത്തിന്‌ പിന്നില്‍ സിപിഎം ആണെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ ആരോപിച്ചു. സിപിഎം ടിക്കറ്റില്‍ രണ്‌ടു തവണ പഞ്ചായത്ത്‌ മെമ്പര്‍ സ്ഥാനത്ത്‌ എത്തിയ ആളാണ്‌ മാണിക്‌ പൈക്‌ എന്നാല്‍ പിന്നീട്‌ പാര്‍ട്ടിയില്‍ നിന്ന്‌ രാജിവെച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക