Image

ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വരെ മദ്യ നിരോധനത്തിന് കളക്ടര്‍ ഉത്തരവിട്ടു

Published on 19 August, 2018
ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വരെ മദ്യ നിരോധനത്തിന് കളക്ടര്‍ ഉത്തരവിട്ടു
ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വരെ മദ്യ നിരോധനത്തിന് കളക്ടര്‍ ഉത്തരവിട്ടു. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കാനും, പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്താനും സാധ്യത ഉള്ളതിനാലാണ് 22/08/2018 വരെ മദ്യം വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അബ്കാരി ആക്‌ട് 54 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക