Image

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഒഴിവാക്കുന്നു

ജയപ്രകാശ് നായര്‍ Published on 19 August, 2018
നായര്‍ ബനവലന്റ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഒഴിവാക്കുന്നു
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെപ്തംബര്‍ 2-ാം തിയ്യതി നടത്താന്‍ തീരുമാനിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ എല്ലാ അംഗങ്ങളോടും പ്രസിഡന്റ് കരുണാകരന്‍ പിള്ള അഭ്യര്‍ഥിച്ചു. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഓണാഘോഷ ചടങ്ങുകള്‍ക്കായി നീക്കിവെച്ചിരുന്ന തുകയും എന്‍ബിഎ അംഗങ്ങളില്‍ നിന്നും സമാഹരിക്കുന്ന തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി സെക്രട്ടറി പ്രദീപ് മേനോന്‍ അറിയിച്ചു. കേരളത്തിലേക്ക് അടിയന്തിരമായ സഹായമാണ് ആവശ്യമെന്നും, അതുകൊണ്ട് എത്രയും വേഗം എന്‍.ബി.എ.യുടെ ഫണ്ടിലേക്ക് സഹായം എത്തിക്കണമെന്നും ട്രഷറര്‍ പ്രഭാകരന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.  


Join WhatsApp News
വയറൻ വറുഗീസ് 2018-08-19 19:15:26
ജുബ്ബ ജോണും ബ്രെസ്‌ലെറ്റ് ബാബു പറഞ്ഞതിനോടും യോജിക്കുന്നു . ഓണത്തിന് തന്നെ വരണമായിരുന്നു ഈ ഒടുക്കത്തെ മഴക്ക്. മാവേലിയുടെ ഉടുപ്പും കുടയും എല്ലാം കുളമായി  എത്ര ബിയർ കുടിച്ചു വളർത്തിക്കൊണ്ടുവന്ന വയറാ ഇപ്പോൾ ഉപയോഗ ശൂന്യമായി പോയത്. ബിയർകുപ്പിയുടെ ബോട്ടില് കാണുമ്പോൾ സങ്കടം തോന്നുന്നു . കടിച്ചതും ഇല്ല പിടിച്ചതും ഇല്ല 

Ravi Thavakkal 2018-08-19 11:12:02
കേരളത്തിലെ ദുരിതബാധിതരോട് അനുഭാവം പ്രകടിപ്പിച്ചു, അവരുടെ വേദനയിൽ പങ്കുചേർന്ന്, 
അമേരിക്കയിലെ 90 ശതമാനം സംഘടനകളും ഓണം ആഘോഷിക്കുന്നില്ലായെന്നു തീരുമാനിച്ചു കഴിഞ്ഞു. ഒറ്റവാക്കിൽ പറഞ്ഞാൽ അവർ അവസരത്തിനൊത്തുയർന്നു. 

കേരളത്തിൽ നിന്ന് കൊണ്ടുവന്ന ജുബ്ബയും, തടിച്ച സ്വർണ മാലയും തൂക്കി വേദിയിൽ മൈക്കിന് മുന്നിൽ നിറഞ്ഞു നിൽക്കുവാനുള്ള അവസരം ഉണ്ടായിട്ടും ഈ കൊല്ലം ആഘോഷങ്ങൾ വേണ്ടായെന്നു തീരുമാനിച്ച അവർക്ക് ഒരു ബിഗ് സല്യൂട്ട്. 

വളരെ കുറച്ചു സംഘടനാ നേതാക്കളാണ് 25 വിഭവങ്ങൾ, 50 ചെണ്ടക്കാർ, 100 താലപ്പൊലിക്കാർ എന്നൊക്കെ പരസ്യം ചെയ്തു ഇപ്പോഴും ടിക്കറ്റ് വിൽക്കാൻ വീട് വീടാന്തരം നടക്കുന്നത്.

ഫോട്ടോ അവസരം നഷ്ടമായാലോ എന്ന വ്യാധിയിൽ, ആഘോഷങ്ങൾക്കായി ഓടിനടക്കുന്ന അവർക്കു ഒരു കൊല്ലം കൂടി ഭരണം നീട്ടികൊടുക്കണം. അവനവനു നഷ്ടമില്ലെങ്കിൽ ഒരു പക്ഷെ നാടിനൊപ്പം നിൽക്കുമായിരിക്കും. 
ജുബ്ബ ജോൺ 2018-08-19 11:40:03
ഹോ ! ഈ മഴയ്ക്ക് വരാൻ കണ്ട ഒരു സമയം 
ബ്രേസ്ലെറ്റ് ബാബു 2018-08-19 17:26:31
ജുബ്ബ ജോൺ പറഞ്ഞതുപോലെ ഈ മഴ ഓണം കലക്കാൻ വന്നതുതന്നെ 
മാല മത്തായി 2018-08-19 19:34:41
പത്തു പവന്റെ മാലയുമായി   ഓണത്തിന് ഷൈൻ ചെയ്യാമെന്ന   മോഹങ്ങളാണ്  ഈ മഴയിൽ ഒഴുകിപ്പോയത് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക