Image

യാത്ര (കവിത: ജോസ് വല്ലരിയാന്‍)

Published on 19 August, 2018
യാത്ര (കവിത: ജോസ് വല്ലരിയാന്‍)
ഒരു യാത്ര പോവണം..
എവിടെയോവെച്ച് എനിക്ക്
നഷ്ടപ്പെട്ട ആ പലതും ....
എനിക്ക് തിരിച്ചു കിട്ടിയാലോ...!

ഞാന്‍ സ്വപ്നം കാണാറുണ്ടു
എല്ലാം ഇട്ടേറിഞ്ഞു അങ്ങു
അകലെ മുകിലിന് മേലെ ഒരു യാത്ര
വെളുത്ത പഞ്ഞിക്കെട്ടുപോലെ
മേഘങ്ങള്‍ തലോടിപ്പോകുന്നതുപോലെ
എനിക്കുംപോകണം ഒരുയാത്ര
വിദൂരതയില്‍....
ആരുമില്ലാതെ ഒരു യാത്ര
അനിവാര്യമായ ആ യാത്ര .....

യാത്ര ചോദിക്കുന്നില്ല ഞാന്‍
പ്രിയരേ അതിനെന്റെ
ഹൃദയം എന്നെ അനുവദിക്കുന്നില്ല
എങ്കിലും ഒരിക്കല്‍ നമ്മള്‍ കണ്ടെത്തും
എന്നു എന്റെ ആദമാവ് എന്നോട്
മന്ത്രിക്കുന്നു .....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക