Image

വിയന്ന മലയാളി അസോസിയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും

Published on 19 August, 2018
വിയന്ന മലയാളി അസോസിയന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും

വിയന്ന: വിയന്ന മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് പകരം ജീവകാരുണ്യ സംഗമം നടത്തും. ഇതിലൂടെ സംഭാവനയായി കിട്ടുന്ന പണം ദുരിത മേഖലയിലേക്ക് നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ഓഗസ്റ്റ് 25ന് വൈകുന്നേരം വിയന്നയിലെ ലീസിന്‌ഗേര്‍ പ്ലാറ്റ്‌സില്‍ ജീവകാരുണ്യ സംഗമം നടക്കും. ജീവകാരുണ്യ സംരംഭത്തിന് നിരവധി കലാകാരന്മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

മനുഷ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ മഹാ പ്രളയം കേരളത്തെ മുക്കിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ജീവകാരുണ്യ സംഗമം നടത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് കൈത്താങ്ങാകുവാനും അതിലുപരി നമ്മുടെ ഉറ്റവര്‍ക്ക് സഹായമെത്തിക്കുന്നതിന് വിയന്ന മലയാളി അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നു. 

ഈ മഹാ ദുരന്തത്തെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനും അതിലേറെ ഒരിറ്റ് ജീവജലം നല്‍കുന്നതിനും നമ്മുടെ ഈ വര്‍ഷത്തെ പരിപാടികള്‍ മാറ്റിവയ്ക്കട്ടെ.

നമ്മുടെ ഉറ്റവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാന്‍ നടത്തുന്ന വിഎംഎയുടെ എളിയ സംരംഭമായി കണ്ട് ലീസിന്‌ഗേര്‍ പ്ലാറ്റ്‌സില്‍ നടക്കുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് കഴിയുന്ന സഹായം നല്‍കുവാന്‍ എല്ലാ സുഹൃത്തുക്കളോടും വിഎംഎയ്ക്ക് വേണ്ടി അഭ്യര്‍ഥിക്കുന്നു.

ഓഗസ്റ്റ് 25 ന്‌വൈകുന്നേരം വിയന്നയിലെ ലീസിന്‌ഗേര്‍ പ്ലാറ്റ്‌സില്‍ നടക്കുന്ന ഈ കൂട്ടായ്മയിലേക്ക് ഏവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി ആര്‍ട്‌സ് ക്ല്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍, പ്രസിഡന്റ് രാജന്‍ കുറുന്തോട്ടിക്കല്‍, സെക്രട്ടറി ജോര്‍ജ് ഞോണ്ടിമാക്കിലും അഭ്യര്‍ഥിച്ചു.


റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക