Image

മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്

Published on 20 August, 2018
മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്

ന്യൂയോര്‍ക്ക്: മഴ ചതിക്കുമെന്ന ഭീതിയുണ്ടായിട്ടും ജനപ്രവാഹത്തിനു ഒരു കുറവുമില്ലാതിരുന്ന ഇന്ത്യാ ഡേ പരേഡ് മന്‍ഹാട്ടനിലെ മാഡിസന്‍ അവന്യൂവില്‍ നിറഞ്ഞൊഴുകി. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ആളുകള്‍ പങ്കെടുത്ത പരേഡ് ഇത്തവണ വൈവിധ്യത്തെ കൂടുതല്‍ ഉള്‍ക്കൊണ്ടതായി അനുഭവപ്പെട്ടു.

പതിവിനു വിപരീതമായി മുസ്ലീംകളും (അഹമ്മദീയ), സിക്കുകാരും പങ്കെടുക്കുകയും അവരുടെ സാന്നിധ്യം അനുഭവവേദ്യമാകുകയും ചെയ്തുവെന്നതാണ് പുതുമ. ഹൈന്ദവ സംഘടനകളും ക്ഷേത്രങ്ങളും കൂടുതലായി പങ്കെടുത്തപ്പോള്‍ ക്രൈസ്തവരുടെ മൂന്നു ഗ്രൂപ്പുകളും മാര്‍ച്ച് ചെയ്തു. ജയിന്‍ വിഭഗവും ആകര്‍ഷകമായ പ്രകടനം സംഘടിപ്പിച്ചു.

മതത്തിനു കൂടുതല്‍ പ്രാധാന്യം ലഭിച്ചുവെങ്കിലും സാമൂഹിക സാംസ്‌കാരിക സംഘടനകളും പിന്നിലല്ലായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ത്യയുടെ വൈവിധ്യം വിളിച്ചറിയിച്ചു. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞവര്‍ മുതല്‍ നാനാതരത്തിലുള്ള ഇന്ത്യയെ തൊട്ടറിയുന്ന വേഷവിതാനങ്ങള്‍ ഉണ്ടായി. കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി, കോണ്‍സല്‍ ദേവീദാസന്‍ നായര്‍ എന്നിവര്‍ നേത്രുത്വം നല്കി 

എയര്‍ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പതിവുപോലെ വലിയ തോതില്‍ ജന പങ്കാളിത്തത്തോടെ പരേഡില്‍ മാര്‍ച്ച് ചെയ്തു.

ഡങ്കിന്‍ ഡോണറ്റ് മുതല്‍ ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് വരെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ഫ്ളോട്ടുകളുമായെത്തി.

മലയാളി സംഘടനകളില്‍ നിന്നു ഫൊക്കാന, ഫോമ എന്നിവയും മാര്‍ച്ച് ചെയ്തു. ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍ നായര്‍, ട്രഷറര്‍ സജിമോന്‍ ആന്റണി, വനിതാ ഫോറം നേതാവ് ലൈസി അലക്സ്, അലക്സ് തോമസ്, ഫിലിപ്പോസ് ഫിലിപ്പ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫോമ സംഘത്തെ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍ തോമസ് ടി. ഉമ്മന്‍, മാത്യു തോമസ് തുടങ്ങിയവര്‍ നയിച്ചു.

സിനിമാ രംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് കാലെടുത്തുവെച്ചിരിക്കുന്ന കമല്‍ഹാസനായിരുന്നു ഗ്രാന്‍ഡ് മാര്‍ഷല്‍. പരേഡ് തന്നെ അഭിമാനപുളകിതനാക്കുന്നുവെന്നു കമല്‍ഹാസന്‍ പറഞ്ഞു. വിദേശത്തായിരിക്കുമ്പോഴും ഇന്ത്യയോടുള്ള സ്നേഹം ഇത്രയധികം പ്രകടിപ്പിക്കുന്ന ജനതയെ അദ്ദേഹം സല്യൂട്ട് ചെയ്തു. നടി ശിവാനി കശ്യപ് ദേശഭക്തിഗാനം ആലപിച്ചു.

കോണ്‍ഗ്രസ് അംഗം കാരലിന്‍ മലോനി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അഭിവാദ്യം ചെയ്തു. ഗാന്ധിജിക്കു അത്യുന്നത ബഹുമതിയായ കോണ്‍ഗ്രഷനല്‍ ഗോള്‍ഡ് മെഡല്‍ നല്കാന്‍ താന്‍ ബില്‍ അവതരിപ്പിക്കുമെന്നു  മലോനി പറഞ്ഞു. ദീവാളി സ്റ്റാമ്പ് സഫലമക്കുന്നതിനു അവര്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു
  
പരേഡിനു വീണ്ടും പങ്കെടുക്കാനായതിലും ഇന്ത്യന്‍ സമൂഹവുമായി ഉറ്റബന്ധം പുലര്‍ത്താനായതിലും അവര്‍ അഭിമാനംകൊണ്ടു.

മുപ്പത്തെട്ടാമത് പരേഡ് സംഘടിപ്പിച്ച ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് -ന്യൂജേഴ്സി- കണ്‍കിക്കട്ട് (എഫ്.ഐ.എ) പ്രസിഡന്റ് സ്രുജാല്‍ പരിഖ്ഏവരേയും സ്വാഗതം ചെയ്തു.

ജീവിക്കുകയും, ജീവിക്കാനനുവദിക്കുകയും ചെയ്യുക, പരസ്പര സ്നേഹവും അഹിംസയും പുലര്‍ത്തുക തുടങ്ങിയ പ്ലാക്കാര്‍ഡുകളുമായാണു ഹൈന്ദവ- ജയിന്‍ സംഘടനകള്‍ മാര്‍ച്ചില്‍ അണി നിരന്നത്

എച്ച് വണ്‍ വിസയില്‍ വന്നവരുടെ വിഷമത അറിയിക്കുന്ന യുവജന പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇടപെടണമെന്ന ബാനറുമായാണ് അവര്‍ എത്തിയത്. ഇപ്പോള്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ 70 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരുമെന്നു പരേഡിനെ നയിച്ച സമീര്‍ കക്രാല ചൂണ്ടിക്കാട്ടി. എച്ച് 4 വിസയിലുള്ള ഭാര്യയേയോ ഭര്‍ത്താവിനേയോ ജോലി ചെയ്യുന്നതില്‍ നിന്നു വിലക്കരുതെന്നും ആവശ്യപ്പെട്ടു.

ന്യൂയോര്‍ക്ക് പോലീസ്, ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പോലീസിലെ ദേശി സൊസൈറ്റി എന്നിവയായിരുന്നു പരേഡിനു മുന്നില്‍. ഏതാനും ഫയര്‍ എന്‍ജിനുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. അതിലൊന്ന് 1951-ല്‍ നിര്‍മിച്ച മാക് ആയിരുന്നു. അത് പരേഡിനു മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.

ഒട്ടേറെ ബാന്‍ഡുകള്‍ ഉണ്ടായി എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ജല്ലോഷ്, സ്വാമി ബാപ്പാ പൈപ്പ് ബാന്‍ഡ്, ജയ്ഭാരത് ധോല്‍ ടാഷ എന്നിവയൊക്കെ മനംകവര്‍ന്നു. പ്രത്യേകിച്ച് ജല്ലോഷ്. ആകര്‍ഷകമായ വസ്ത്രങ്ങളും ഡ്രമ്മും നൃത്തവുമായി വനിതകളും തെരുവില്‍ ഹൃദ്യകലാവിരുന്നൊരുക്കി.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ബാനറിനു പിന്നില്‍ ഏതാനും പേര്‍ ഗാന്ധിജിയുടേയും രാഹുലിന്റേയും ചിത്രവുമായി മാര്‍ച്ച് ചെയ്തു. ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി.ജെ.പിയുടെ മികച്ച സംഘം പങ്കെടുത്തു.

ഗുജറാത്തി ക്രിസ്ത്യന്‍സ്, വേള്‍ങ്കണ്ണി മാതാവിന്റെ രൂപവുമായി തമഴ് ക്രൈസ്തവര്‍, നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് എന്നിവയാണു പങ്കെടുത്ത ക്രൈസ്തവ സംഘടനകള്‍

പരേഡിനുശേഷം മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍- ഇരുപത്തിമൂന്നാം സ്ട്രീറ്റ്- നടക്കുന്ന കലാപരിപാടികള്‍ക്ക് ആളുകള്‍ ഇത്തവണ കുറഞ്ഞു. മഴയെ പേടിച്ച് ജനം പരേഡ് കഴിഞ്ഞതോടെ സ്ഥലംവിട്ടതായിരുന്നു കാരണം.
മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്മന്‍ഹാട്ടനെ ത്രിവര്‍ണങ്ങളില്‍ മുക്കിയ വമ്പിച്ച ഇന്ത്യ ഡേ പരേഡ്
Join WhatsApp News
Pravasee malayalee 2018-08-21 05:59:06
Ayoo Kashtam only 5 people from Fomaa! Please you have to call each members, otherwise will happen this!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക