Image

ഓണവും പ്രളയവും (ജി. പുത്തന്‍കുരിശ്)

Published on 20 August, 2018
ഓണവും പ്രളയവും (ജി. പുത്തന്‍കുരിശ്)
ജാതിമതഭേദമെന്ന്യ കേരള ജനത അഘോഷിക്കുന്ന ഒരു ഉത്സവമാണ്ഓണം. മലയാളമാസമായ ചിങ്ങത്തിലാണ്ഇത്‌ കൊണ്ടാടപ്പെടുന്നത്. അതായത് ഗ്രിഗോറിയന്‍ കലണ്ടറു പ്രകാരം ആഗസ്റ്റ്, സ്‌പെറ്റംബര്‍ മാസത്തിലാണ്ആഘോഷിക്കപ്പെടുന്നത്. ഈ വര്‍ഷംആഗസ്റ്റ് പതിനഞ്ചിന് ആരംഭിച്ച്ആഗസ്റ്റ്ഇരുപത്തിയേഴിന് അവസാനിക്കുന്നു. വിളവിനായിദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് ജനങ്ങള്‍ വളരെ സന്തോഷത്തോടെ അഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണ്ഓണം. 

ജനതയുടെ ക്ഷേമംഅന്വേഷിക്കാന്‍ ഓണസമയത്ത്മഹാബലിയുടെ ആത്മാവ്എഴുന്നള്ളുന്നു എന്നാണ്‌ ഐതിഹ്യം. എന്നാല്‍ ഇത്തവണത്തെ ഓണം ജലപ്രളയത്തിന്റെ ചുഴികളില്‍ മുങ്ങി താഴുകയാണ്. വിളവെടുപ്പിനെക്കുറിച്ച്ചിന്തിക്കാനാവാത്ത കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്.  ജനങ്ങളുടെ ക്ഷേമം അനേഷിക്കുവാന്‍ മഹാബലി ഇത്തവണ എത്തിയിട്ടുണ്ടങ്കില്‍ കഷ്ടപ്പാടുകളില്‍ ജാതിമതഭേദമെന്ന്യ ജനം ഒന്നിക്കുന്ന കാഴ്ചയാണ്അദ്ദേഹം കണ്ടിട്ടുണ്ടാവുക എന്നതിന് തര്‍ക്കം ഉണ്ടായിരിക്കില്ല. ഒരുമയുടെ ശക്തി അനിര്‍വചനീയമാണ്, അതിന് ഈ ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കാനുള്ള കഴിവുണ്ടെന്ന വാക്കുകള്‍ ഇവിടെ ചേര്‍ത്ത്‌ വായിക്കാവുന്നത്. അതുപോലെ‘ ഇപ്പോഴാണ്‌ കേരളംദൈവത്തിന്റെ നാടായതെന്ന’ഏതോ ഒരു ചിന്തകന്റെ വാക്കും
‘പ്രളയകാലം മുതലെടുത്ത് വ്യാപാരികളുടെ പകല്‍കൊള്ളയെന്ന” വാര്‍ത്തയും ജനങ്ങളുടെദുരിതാശ്വാസ ഫണ്ടിലേക്ക്എത്തിചേരുന്ന കോടിക്കണക്കിന്   പണം അത്അര്‍ഹിക്കുന്നവരുടെ കൈവശം എത്തിചേരുമോ എന്ന ജനങ്ങളുടെസന്ദേഹവും മവേലിസ്വപ്നം കണ്ട കേരളത്തിലേക്ക് എത്തിച്ചേരാന്‍ എത്ര ദൂരമുണ്ടെന്നുള്ളതിനെക്കുറിച്ച് നമ്മളെ ചിന്തിപ്പിക്കുന്നു. 

ഈ സന്ദര്‍ഭത്തില്‍ ഓണം വെറുമൊരു ആഘോഷമായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ആ ആഘോഷത്തെ എങ്ങനെ സമൂഹത്തില്‍ പ്രായോഗികമാക്കാമെന്ന്‌ നമ്മള്‍ചിന്തിക്കുന്നത്മഹാബലി തമ്പുരാന്‍ വിഭാനം ചെയ്ത ലോകം സഫലീകരിക്കുന്നതിന് സഹായിക്കുമെന്നതിന് തര്‍ക്കമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹോദരന്‍ അയ്യപ്പന്‍ (1889- 1968)എഴുതിയ, നാം ആലപിച്ചു പോരാറുള്ള, മാവേലി നാടു വാണീടും കാലം… എന്ന കവിത നമ്മളുടെയെല്ലാം ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നു. ഈ കവിതയുടെആദ്യഭാഗം ഒരു നല്ല നേതാവിനുണ്ടായിരിക്കേണ്ട ഗുണഗണങ്ങളേയും അവരില്‍ നിന്ന് ജനം നാടിന്റെ നന്മയ്ക്ക്എന്താണ് പ്രതിക്ഷിക്കുന്നതിനെയുംവ്യക്തമാക്കുന്നു.

മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെവസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ലചതിയുമില്ല
എള്ളോളമില്ലപൊളിവചനം
കള്ളപ്പറയുംചെറുനാഴിയും
കള്ളത്തരങ്ങള്‍മറ്റൊന്നുമില്ല
ആധികള്‍വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍കേള്‍ക്കാനില്ല
ദുഷ്ടരെകണ്‍കൊണ്ടുകാണ്മനില്ല
നല്ലവരല്ലാതെഇല്ല പാരില്‍
തീണ്ടലുമില്ലതൊടീലുമില്ല
വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല
ചോറുകള്‍വച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്നയാഗമില്ല
ദല്ലാള്‍വഴികീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനികവിഭാഗമില്ല
മൂലധനത്തിന്‍ ഞെരുക്കമില്ല
ആവതവരവര്‍ചെയ്തുനാട്ടില്‍
ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു
വിദ്യപഠിക്കാന്‍ വഴിയേവര്‍ക്കും
സിദ്ധിച്ചു മാബലിവാഴുംകാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം
കാലിക്കുകൂടിചികിത്സ ചെയ്യാന്‍
ആലയംസ്ഥാപിച്ചുതന്നുമര്‍ത്യര്‍

മേലില്‍ ഉദ്ധരിച്ചിരിക്കുന്ന കവിതയിലെ അവസ്ഥകളെ തേടി മാവേലിവാണിരുന്ന കാലഘട്ടത്തിലേക്ക്‌ പോകേണ്ടഅവശ്യമില്ല. വള്ളംകളികളുലൂടയും, പുലികളിയിലൂടയും, പൂക്കളം തീര്‍ത്തും ഓണ സമ്മാനങ്ങള്‍ കൊടുത്തും ജനം സൗഹൃദങ്ങളേയും സ്‌നേഹ ബന്ധങ്ങളേയും ജാതിമതവ്യത്യാസമില്ലാതെ നിലനിറുത്തിയിരുന്ന ഒരുകാലം നമ്മള്‍ക്കൊക്കെ ഓര്‍ത്തെടുക്കാവുന്നതെയുള്ളു.

എന്നാല്‍ ലോകം പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക്കുതിച്ചപ്പോര്‍, നേതാക്കള്‍ സ്വാര്‍ത്ഥരും അഴുമതിക്കാരും ജനക്ഷേമത്തെക്കാള്‍ സ്വന്തക്ഷേമത്തില്‍ താത്പര്യമുള്ളവരും, ജനത അത്തരം അഴുമതിക്കാരെ നേതാക്കളായിസ്വീകരിക്കുകയും ചെയ്തു അതിന്റെ അനന്തര ഫലങ്ങളെന്തന്ന് ഇനിയുള്ള ഭാഗങ്ങള്‍വ്യക്തമാക്കുന്നു.

സൗഗതരേവം പരിഷ്കൃതരായ്
സര്‍വ്വംജയിച്ചു ഭരിച്ചുപോന്നോര്‍
ബ്രഹ്മണര്‍ക്കീര്‍ഷ്യവളര്‍ന്നുവന്നി
ഭൂതികെടുക്കാനവര്‍തുനിഞ്ഞു
കൗശലമാര്‍ന്നൊരുവാമനനെ
വിട്ടുചതിച്ചവര്‍മാബലിയെ
ദാനം കൊടുത്ത സുമതിതന്റെ
ശീര്‍ഷംചവുട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധഃപതിച്ചു
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു
ദല്ലാള്‍മതങ്ങള്‍ നിറഞ്ഞുകഷ്ടം
കൊല്ലുന്ന ക്രൂരമതവുമെത്തി
വര്‍ണ്ണ വിഭാഗവ്യവസ്ഥവന്നു
മന്നിടംതന്നെ നരകമാക്കി
മര്‍ത്യനെ മര്‍ത്യനശുദ്ധനാക്കും
മയ്ത്തപ്പിശാചുംകടന്നുകൂടി
തന്നിലകക്തന്റെമേലില്‍കേറി
തന്നില്‍ ബലിഷ്ടന്റെകാലുതാങ്ങും
സ്‌നേഹവും നാണവുംകെട്ടരീതി
മാനവര്‍ക്കേകമാം ധര്‍മ്മമായി
സാധുജനത്തിന്‍ വിയര്‍പ്പുഞെക്കി
നക്കിക്കുടിച്ചുമടിയര്‍വീര്‍ത്തു
നന്ദിയും ദീനകരുണതാനും
തിന്നുകൊഴുത്തിവര്‍ക്കേതുമില്ല
സാധുക്കളക്ഷരംചൊല്ലയെങ്കില്‍
ഗര്‍വ്വഷ്ടരീദുഷ്ടര്‍ നാക്കറുത്തു
സ്ത്രീകളിവര്‍ക്കുകളിപ്പാനുള്ള
പാവകളെന്നുവരുത്തിവെച്ചു
ആന്ധ്യമസൂയയുംമൂത്തുപാരം
സ്വാന്തബലംപോയ് ജനങ്ങളെല്ലാം
കഷ്ടമേകഷ്ടം പുറത്തു നിന്നു
മെത്തിയോര്‍ക്കൊയടിമപ്പെട്ടു
എത്രനൂറ്റാണ്ടുകള്‍ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയര്‍ത്തുവാന്‍ നമ്മളെല്ലാ
മൊന്നിച്ചുണരേണംകേള്‍ക്ക നിങ്ങള്‍
ബ്രഹ്മണോപജ്ഞമാംകെട്ട മതം
സേവിപ്പവരെചവിട്ടുംമതം
നമ്മളെ തമ്മിലകറ്റുംമതം
നമ്മള്‍ വെടിയണം നന്മവരാന്‍
സത്യവും ധര്‍മ്മവും മാത്രല്ലൈാ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെപ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായമതം
ആ മതത്തിനായ് ശ്രമിച്ചിടേണം
വാമനാദര്‍ശംവെടിഞ്ഞിടേണം
വാമനദര്‍ശംവെടിഞ്ഞിടേണം
മാബലിവാഴ്ചവരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കില്‍
ഊനം വാരാതെയിരുന്നുകൊള്ളും

സത്യത്തിനും നീതിയ്ക്കുംഇന്നുവിലയില്ലാതായിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത ഒരുലോകം സൃഷ്ടിക്കാന്‍ ശ്രമിച്ച മഹാബലിയെ കൗശലക്കാരനായ വാമനനെക്കൊണ്ട്  പാതാളത്തിലേയ്ക്ക് ചവുട്ടിയാഴ്ത്തി. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാന്‍ ശ്രമിച്ച ക്രിസ്തുവിനെ ക്രൂശില്‍ തറച്ചുകൊന്നു, അടിമത്വത്തില്‍ നിന്ന് അനേകായിരങ്ങളെ മോചിപ്പിച്ച എബ്രഹാംലിങ്കണെ വെടിവച്ചുകൊന്നു, അമേരിക്കയിലെ പൗരാവകാശത്തിനു വേണ്ടി നിലകൊണ്ടിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും ക്രൂരമായി വധിക്കപ്പെട്ടു. സത്യത്തിനും നീതിയ്ക്കുംവേണ്ടി നിലകൊള്ളുമ്പോള്‍ സത്യത്തിന്റെ ബലി ദേവത ആവശ്യപ്പെടുന്നത്, ആ വ്യക്തിയുടെജീവനെയായിരിക്കുമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ഈ സന്ദര്‍ഭങ്ങളോട്‌ ചേര്‍ത്തു വായിക്കാവുന്നതാണ്. മവേലി വാണ ഒരു കാലം ഇവിടെയുണ്ടാകും എന്ന സങ്കല്പങ്ങളില്‍ ഓണം എല്ലവര്‍ഷവും ആഘോഷിക്കാതെ, അതിന്റ ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കണമെങ്കില്‍, “നമ്മെയുയര്‍ത്തുവാന്‍ നമ്മളെല്ലാംമൊന്നിച്ചുയരേണം കേള്‍ക്ക നിങ്ങള്‍.”

Imagine there’s no countries
It isn’t hard to do
Nothing to kill or die for
And no religion too
Imagine all the people
Living life in peace

You may say that I’m a dreamer
But I’m not the only one
I hope someday you’ll join us
And the world will be as one.” (John Lennon)
Join WhatsApp News
NATURE 2018-08-21 05:59:51
Nature is always Neutral. Nature has no Wrath, no Love. The Energy of Nature acts in different forms, Thunder, Lightning, Flood, Rain...These occur not to Punish anyone. Nature won't punish. It is just a human concept. Nature doesn't even know the existence of humans or any other animals the way humans think. Rocks, water, plants, animals all are just the same for Nature
andrew
Anthappan 2018-08-21 09:26:04
Yes, When we look around the world, the trending is to elect the bad and ugly to power.  It is not the mistake of the people. It is the work of the opportunists to twist and manipulate the ordinary people and gain power.  They come to power by promising to take the establishments and then they become the part of establishments.   Rodrigo Duterte, president of Philippines,  Bashar al-Assad. president of Syria, Vladimir Putin, Russian President, Donald Trump, President of United states of America are all living example for this.  Unless and until people realize who is the real leader who stand with them, they will have problem.  Mahabali, though it is a legend, was an ideal leader who wanted equality and freedom for his subjects. But, the crooks disguised as Mavali or like Maveli  manipulated people and took the power.  It seems like Maveli,  this time with power of nature, came to shake Kerala to achieve his mission and that is to unite the people.  A thought provoking article .
ഞാനാണ് പ്രകൃതി 2018-08-21 12:59:48
ഞാനാണ് പ്രകൃതി 
എനിക്കുമുണ്ട് വികാരമൊക്കെ 
എന്നെ വെറി പിടിപ്പിക്കെല്ലേ 
നിങ്ങൾക്കതു കൊള്ളിയായി മാറും 
എന്റെ വിസർജ്ജന മാർഗ്ഗങ്ങളാം 
ആറും പുഴയും നിങ്ങൾ കാർന്നു തിന്നു 
എന്റെ കൊങ്കകളാം മലകളൊക്കെ 
നിങ്ങൾ കശക്കി വലിച്ചെറിഞ്ഞു 
എന്റെ 'മല' കച്ചയാം  
കാടും പടർപ്പും വൃക്ഷങ്ങളും 
കാമം പെരുത്തു നിങ്ങൾ വലിച്ചു കീറി 
എനിക്കുമുണ്ട് വികാര വിചാരമോക്കെ 
എന്റെ കോപവും സങ്കടവും 
കാറ്റായി ഇടിയായി പേമാരിയായി 
പെയ്യ്തിറങ്ങി ഉരുളായി പൊട്ടി 
നിങ്ങളെ മുക്കി കൊല്ലും
എന്നെ വെറുതെ ഇളക്കിടല്ലേ 
പൊട്ടി തെറിക്കും ഞാൻ അഗ്നിയായ്
പർവ്വതത്തിൽ,  സുനാമിയായ്‌ ആഴിയിലും
ഇത്തിരിയില്ലാത്ത മനുഷ്യർ നിങ്ങൾ 
ചാടുന്നഹങ്കാര ദുര മൂത്തു മൂത്തു 
നിങ്ങളിൽ ചിലർക്കുണ്ട് ബോധം 
അവർ ചൊല്ലുന്നത് കെട്ടിടേണം 
പ്രകൃതിയെ മാന്തി കീറല്ലെന്ന് 
അവർ പറയുന്നത് കെട്ടിടണം
പ്രകൃതിയാം ഞാനാണ് നിങ്ങടെ പെറ്റതള്ള 
വികൃതി എന്റടുത്ത്‌ കാട്ടിടെണ്ട
ഞാൻ നൽകും ചില പാഠങ്ങളെ 
നന്നായി ഗ്രഹിച്ചു പഠിച്ചു പെരുമാറിടുകിൽ 
നിങ്ങൾക്കും നിങ്ങടെ തലമുറക്കും 
നന്നെന്നു മനസില്ലാക്കിടുക 
പ്രകൃതിയാം അമ്മയെ കാത്തുകൊൾക 
തള്ളയെ തല്ലി കളി പടിച്ചിടേണ്ട   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക