Image

ജഗതിയെ വെല്ലൂരിലേക്ക് മാറ്റാനുള്ള ചെലവ് കേരളം വഹിക്കും

Published on 31 March, 2012
ജഗതിയെ വെല്ലൂരിലേക്ക് മാറ്റാനുള്ള ചെലവ് കേരളം വഹിക്കും
കോഴിക്കോട്ട് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കായി സി.എം.സി വെല്ലൂരിലേക്ക് മാറ്റാനുള്ള ചെലവ് കേരള സര്‍ക്കാര്‍ വഹിക്കും. അടുത്തയാഴ്ചയാണ് ജഗതിയെ വെല്ലൂരിലേക്ക് മാറ്റുക.

കരിപ്പൂരില്‍ നിന്ന് എയര്‍ ആംബുലന്‍സിലാണ് കൊണ്ടുപോകുക. ഡോക്ടര്‍മാരും അടുത്ത ബന്ധുക്കളും നഴ്‌സുമാരും ഈ വിമാനത്തിലുണ്ടാകും. ആര്‍ക്കോണം നേവല്‍ ബേസില്‍ ആണ് വിമാനം ഇറങ്ങുക. അവിടെനിന്ന് റോഡ് മാര്‍ഗം വെല്ലൂരിലേക്ക് കൊണ്ടുപോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക