Image

വിമാനത്തില്‍ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവ് കുറ്റക്കാരനെന്ന് ജൂറി; ശിക്ഷ ജീവപര്യന്തം

പി പി ചെറിയാന്‍ Published on 21 August, 2018
വിമാനത്തില്‍ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവ് കുറ്റക്കാരനെന്ന് ജൂറി; ശിക്ഷ ജീവപര്യന്തം
മിഷിഗണ്‍: സ്പിരിറ്റ് എയര്‍ ലൈന്‍സില്‍ ലാഗ്വേഴ്‌സില്‍ നിന്നും ഡിട്രോയ്റ്റിലേക്കുള്ള യാത്രയ്ക്കിടയില്‍ തൊട്ടടുത്തിരുന്ന 22 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് വര്‍ക്ക് വിസയില്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്രോജക്റ്റ് മാനേജറായിരുന്ന ഇന്ത്യന്‍ യുവാവ് പ്രഭു രാമമൂര്‍ത്തി (33) കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.

മിഷിഗണ്‍ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യു എസ് അറ്റോര്‍ണി ഓഫീസ് അറിയിച്ചതാണിത്.

ആഗസ്റ്റ് 16 വ്യാഴാഴ്ച നാല് മണിക്കൂര്‍ നീണ്ട് നിന്ന വിചാരണയ്‌ക്കൊടുവില്‍ ജൂറി ഐക്യകണ്‌ഠേനെയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇത്തരം പ്രവര്‍ത്തികള്‍ പുറത്തു കൊണ്ടുവരുന്നതിന് യുവതി കാണിച്ച ധൈര്യത്തെ ജൂറി അഭിനന്ദിച്ചു.

ജീവപര്യന്തം തടവും തടവിന് ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയുമായിരിക്കും ശിക്ഷ ലഭിക്കുകയെന്ന് പ്രതീക്ഷിക്കുന്നതായയി അറ്റോര്‍ണി ഓഫീസ് അറിയിച്ചു. ഫൈനല്‍ ജഡ്ജ്‌മെന്റ് ഡിസംബര്‍ 12നാണ്.

വിന്‍ഡോ സീറ്റിന് സമീപം ഇരുന്ന് ഉറങ്ങുകയായിരുന്ന 22 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി വിമാന ജോലിക്കാരോട് പരാതിപ്പെടുകയും വിമാനം ലാന്റ് ചെയ്ത ഉടനെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശക്തമായ വേദന സംഹാരി ഗുളിക കഴിച്ചതിനാല്‍ ഗാഢ നിദ്രയിലായിരുന്നുവെന്നും എന്താണ് താന്‍ ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നുമുള്ള വാദം ജൂറി തള്ളി. മൂര്‍ത്തിയുടെ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയുടെ മൊഴി ഈ വാദഗതിയെ ഖണ്ഡിക്കുന്നതായിരുന്നു, ലൈറ്റ് പെയ്ന്‍ കില്ലറാണ് ഭര്‍ത്താവ് കഴിച്ചതെന്നായിരുന്നു ഭാര്യയുടെ മൊഴി.

വിമാന യാത്രക്കിടയില്‍ സഹയാത്രികരുടെ പീഡനത്തെ കുറിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചുവരുന്നു. 2017 ല്‍ 63 പരാതികളാണ് ലഭിച്ചത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയാണ് ലഭിക്കുക എന്ന മുന്നറിയിപ്പ് കൂടി ഈ കേസ്സ് നല്‍കുന്നു.
വിമാനത്തില്‍ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവ് കുറ്റക്കാരനെന്ന് ജൂറി; ശിക്ഷ ജീവപര്യന്തംവിമാനത്തില്‍ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവ് കുറ്റക്കാരനെന്ന് ജൂറി; ശിക്ഷ ജീവപര്യന്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക