Image

കേരളത്തിന്‌ വിദേശ സഹായത്തിന്റെ ആവശ്യമില്ലെന്ന്‌ കേന്ദ്രം

Published on 21 August, 2018
കേരളത്തിന്‌ വിദേശ സഹായത്തിന്റെ ആവശ്യമില്ലെന്ന്‌ കേന്ദ്രം
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്‌ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍. നൂറ്റാണ്ടിലെ പ്രളയം വിതച്ച മാരകമായ വിപത്തില്‍ സംസ്ഥാനത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളും സന്നദ്ധത അറിയിച്ചിരുന്നു.

കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന്‌ ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്യാമെന്നാണ്‌ യു.എന്‍ അറിയിച്ചത്‌. ഇതിനു പിന്നാലെയാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ അറിയിച്ചത്‌. രാജ്യത്തിന്‌ തന്നെ സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ്‌ കേന്ദ്രം അവകാശപ്പെടുന്നത്‌്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക