Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ ഗ്‌ളോബല്‍ കമ്മറ്റി നിലവില്‍ വന്നു

ജോസ് കുമ്പിളുവേലില്‍ Published on 21 August, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ ഗ്‌ളോബല്‍ കമ്മറ്റി നിലവില്‍ വന്നു
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണില്‍ ഓഗസ്റ്റ് 17 മുതല്‍ 19 വരെ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ പുതിയ ഗ്‌ളോബല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. അടുത്ത രണ്ടു വര്‍ഷമായിരിയ്ക്കും പുതിയ ഭാരവാഹികളുടെ ഭരണ കാലാവധി. ബോണിലെ വീനസ്‌ബെര്‍ഗ് ഡോ.ഇ സുദര്‍ശന്‍ നഗറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡബ്ല്യുഎംസി ഗ്‌ളോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജോസഫ് കില്ലിയാന്‍ വരണാധികാരിയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ഓഗസ്റ്റ് 18 ന് വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ ഭാരവാഹികള്‍ക്ക് ഡോ.ജോര്‍ജ് കാക്കനാട്ട്(ഹ്യൂസ്റ്റണ്‍) സത്യവാചകം ചൊല്ലിക്കൊടുത്തു.

ചെയര്‍മാന്‍ : ഡോ.പി.എ.ഇബ്രാഹിം (ദുബായ്), വൈസ് ചെയര്‍മാന്‍മാര്‍ : ബേബി മാത്യു സോമതീരം(കേരളം) ഡോ.വി.എം.സുനന്ദകുമാരി(കേരളം) ബിജു ജോസഫ് (അയര്‍ലണ്ട്).

പ്രസിഡന്റ്: ഗോപാലപിള്ള (ടെക്‌സാസ്), വൈസ് പ്രസിഡന്റുമാര്‍ : ജോണ്‍ മത്തായി (അഡ്മിനിസ്‌ട്രേഷന്‍, ഷാര്‍ജ),പി.വി. അനോജ്കുമാര്‍

(ഓര്‍ഗനൈസേഷണല്‍ ഡെവലപ്‌മെന്റ്, കേരളം).

ജനറല്‍ സെക്രട്ടറി : ജോസഫ് കില്ലിയാന്‍ (ജര്‍മനി), അസോസിയേറ്റ് സെക്രട്ടറി: ലിജു മാത്യു(ദുബായ്).

ട്രഷറാര്‍: തോമസ് അറമ്പന്‍കുടി (ജര്‍മനി).ഗ്‌ളോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ : തോമസ് കണ്ണങ്കേരില്‍(ജര്‍മനി).

സബ്കമ്മറ്റി: ആന്‍ഡ്രൂ പാപ്പച്ചന്‍, ന്യൂജേഴ്‌സി (ഡബ്ല്യുഎംസി സെന്റര്‍), ഷാബു.ജി ഒമാന്‍, (വെബ്‌സെറ്റ് അഡ്മിന്‍), മേഴ്‌സി തടത്തില്‍, ജര്‍മനി (വുമന്‍സ് ഫോറം), ബാബു അലക്‌സ്,തിരുവനന്തപുരം(ടൂറിസം), ഡോ.അജിത്കുമാര്‍ കവിദാസന്‍, ലണ്ടന്‍ (ഗുഡ്‌വില്‍ അംബാസഡര്‍), ജോസ് പുതുശേരി, ജര്‍മനി(ഓഡിറ്റര്‍).മറ്റു സ്ഥാനങ്ങളിലേയ്ക്ക് ഭാരവാഹികളെ നോമിനേറ്റു ചെയ്യുമെന്ന് ഗ്‌ളോബല്‍ പ്രസിഡന്റ് അറിയിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് നേതാക്കള്‍ പ്രസംഗിച്ചു. കേരള വനം വകുപ്പു മന്ത്രി അഡ്വ.കെ.രാജു, ഡോ.ശശി തരൂര്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. എന്നിവരെ കൂടാതെ ഇരുപതോളം രാജ്യങ്ങളില്‍ നിന്നെത്തിയ കൗണ്‍സില്‍ പ്രതിനിധികളും ജര്‍മന്‍ മലയാളികളും മാധ്യമ പ്രവര്‍ത്തകരും അടക്കം 150 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഡബ്ല്യു എംസിയുടെ പന്ത്രണ്ടാമത് ഗ്‌ളോബല്‍ കോണ്‍ഫ്രന്‍സ് 2020 ല്‍ കോഴിക്കോട്ടു നടത്താനും ഗ്‌ളോബല്‍ കമ്മറ്റി തീരുമാനിച്ചു.1995 ല്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ആരംഭിച്ച കൗണ്‍സിലിന് ആഗോള തലത്തില്‍ 52 പ്രൊവിന്‍സുകളും അനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും കൈമുതലായുണ്ട്. 
വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ ഗ്‌ളോബല്‍ കമ്മറ്റി നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക