Image

അറിയിപ്പ് നല്‍കി മുന്‍കരുതല്‍ എടുത്താണ് ഡാമുകള്‍ തുറന്നത്; തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറെന്ന് കെഎസ്ഇബി ചെയര്‍മാന്‍

Published on 22 August, 2018
അറിയിപ്പ് നല്‍കി മുന്‍കരുതല്‍ എടുത്താണ് ഡാമുകള്‍ തുറന്നത്; തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറെന്ന് കെഎസ്ഇബി ചെയര്‍മാന്‍
മുന്നറിയിപ്പ് ഇല്ലാതെയാണ് സംസ്ഥാനത്തെ ഡാമുകള്‍ തുറന്നുവിട്ടതെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. കൃത്യമായ അറിയിപ്പ് നല്‍കി മുന്‍കരുതല്‍ എടുത്താണ് ഡാമുകള്‍ തുറന്നതെന്നും തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണന്നും ചെയര്‍മാന്‍ പറഞ്ഞു.
സംസ്ഥാനത്തെ ഡാമുകള്‍ മുന്നറയിപ്പ് നല്‍കാതെ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായതെന്നുള്ള ആരോപണം ദുരുദ്ദേശപരമാണന്നും കൃത്യമായ അറിയിപ്പ് നല്‍കി ദുരന്തനിവാരണ അതോറിട്ടിയുടെ സഹായത്തോടെ മുന്‍കരുതല്‍ എടുത്താണ് ഡാമുകള്‍ തുറന്നതെന്നും കെഎസ്ഈബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.
ആരോപണ മുന്നയിക്കുന്നവര്‍ക്ക് മുന്നില്‍ തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഇബി കൃത്യമായാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മുല്ലപ്പെരിയാറിന്റെ എല്ലാ ഷട്ടറുകളും തുറന്ന് വിട്ടത് ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കൂട്ടി. അതിനാല്‍ ഇടുക്കിയില്‍ നിന്നും തുറന്ന് വിട്ട വെള്ളത്തിന്റെ അളവ് കൂട്ടേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബാണാസുരാസാഗര്‍ ഡാം ജൂലൈ 15ന് തന്നെ നിറഞ്ഞിരുന്നു. ഡാം തുറന്നില്ലായിരുന്നെങ്കില്‍ വലിയ ദുരന്തമുണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക