Image

പ്രളയത്തിന് കാരണം മഴ; വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കരുത്: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യന്റെ മറുപടി

Published on 22 August, 2018
പ്രളയത്തിന് കാരണം മഴ; വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കരുത്: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യന്റെ മറുപടി
കേരളം ഒന്നിച്ചുനിന്ന് പ്രകൃതി ദുരന്തത്തെ അതിജീവിച്ചിരിക്കുകയാണെന്ന് മമ്മൂട്ടി. ഒരേ മനസ്സോടെ ഒരേ ശരീരത്തോടെ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചാണ് കേരള ജനത അതിനെ അതിജീവിച്ചതെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നടന്‍ വ്യക്തമാക്കി

ലക്ഷക്കണക്കിന് പേരുടെ ജീവനാണ് നമ്മള്‍ രക്ഷിച്ചെടുത്തത്. ഇനി രക്ഷിക്കാനുളളത് അവരുടെ ജീവിതമാണ്. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണ്. അവര്‍ക്കെല്ലാം നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ജീവിതം അവര്‍ക്ക് തിരികെ പിടിക്കാന്‍ ധൈര്യവും ആവേശവും കരുത്തും പിന്തുണയും നല്‍കണം. അതിന് നമ്മള്‍ തയ്യാറാവണം. അവരുടെ ജീവന്‍ രക്ഷിക്കാന്‍ കാണിച്ച അതേ ആവേശവും ആത്മാര്‍ത്ഥതയും ഉന്മേഷവും നമ്മള്‍ കാണിക്കണം. ഓരോരുത്തരും അത് കാണിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ദുരിതാശ്വാസക്യാംപുകളില്‍നിന്നും വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ചെറിയൊരു മുന്നറിയിപ്പും മമ്മൂട്ടി നല്‍കി. 'മലിനമായ വെളളമാണ് വീടുകളില്‍ ഒഴുകിയെത്തി പോയത്. ഒരുപാട് രോഗാണുക്കള്‍ അതിലുണ്ടായിരിക്കും. വീട് വൃത്തിയാക്കുമ്പോള്‍ കൈയ്യുറ പോലുളള എന്തെങ്കിലും ധരിക്കുക. സര്‍ക്കാരില്‍നിന്നും അധികൃതരില്‍നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചശേഷം മാത്രമാണ് വീടുകളില്‍ പ്രവേശിക്കാന്‍. ഇനി പുതിയൊരു ദുരന്തത്തിലേക്ക് നീങ്ങരുത്. പകര്‍ച്ചവ്യാധിയും ദുരന്തങ്ങളാണ്. ഓര്‍മ്മ ഇരിക്കട്ടെ, മമ്മൂട്ടി പറഞ്ഞു.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ ആദ്യമായി നേരില്‍ കാണാനെത്തിയതും അവര്‍ക്ക് സാന്ത്വനമേകിയതും മമ്മൂട്ടി ആയിരുന്നു. വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കരയിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ കാണാനാണ് രാത്രി 11 മണിയോടെ മമ്മൂട്ടി എത്തിയത്. ക്യാംപില്‍ കഴിയുന്നവര്‍ക്ക് എല്ലാവിധ സഹായ വാഗ്ദാനങ്ങളും ആശ്വാസവാക്കുകളും നല്‍കിയാണ് താരം മടങ്ങിയത്. 

പ്രളയത്തില്‍ പെട്ട കേരളത്തിന് കൈതാങ്ങായും നടന്‍ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി 25 ലക്ഷം രൂപ സംഭാവന നല്‍കി. എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയ്ക്കാണ് ചെക്ക് കൈമാറിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക