Image

പ്രളയംകഴിഞ്ഞു, ഇനിയെന്ത്? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 22 August, 2018
പ്രളയംകഴിഞ്ഞു, ഇനിയെന്ത്? (ലേഖനം: സാം നിലമ്പള്ളില്‍)
നൂറ്റാണ്ടിലെ മഹാപ്രളയം ഒഴിഞ്ഞുപോയി. അതുസൃഷ്ടിച്ച ദുരന്തത്തില്‍നിന്ന് കേരളം കരകയറിക്കൊണ്ടിരിക്കയാണ്. ഭയപ്പെട്ടതുപോലെയുള്ള ജീവനാശം സംഭവിച്ചില്ലെന്നുള്ളത് ആശ്വാസകരം. ഇനിവേണ്ടത് പുനര്‍നിര്‍മാണമാണ്. വീടുകള്‍ പലതും നശിച്ചു. ഉള്ളതുതന്നെ വാസയോഗ്യം അല്ലാതായിതീര്‍ന്നിരിക്കുന്നു. ഇതെല്ലാം ശരിയാക്കണമെങ്കില്‍ പണം വളരെയധികംവേണം. ആദ്യകണക്കനുസരിച്ച് ഇരുപതിനായിരംകോടി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വെള്ളം ഇറങ്ങിക്കഴിയുമ്പോഴേ ശരിയായ കണക്ക് പറയാന്‍ സാധിക്കു. എന്നാലും അന്‍പതിനായിരം കോടി വേണ്ടിവരുമെന്നാണ് ചിലകേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. എവിടുന്നാണ് ഇത്രയുംപണം ശേഖരിക്കുക? കേന്ദ്ര ഗവണ്മന്റ് ഇതുവരെ തന്നിട്ടുള്ളത് അറുനൂറുകോടി. ഇത് ഇടക്കാലാശ്വാസമാണെന്നും വെള്ളമിറങ്ങി നാശനഷ്ടങ്ങള്‍ കണക്കാക്കി സംസ്ഥാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മറ്റൊരു പ്രളയംപോലെ പണം കേന്ദ്രത്തില്‍നിന്ന് ഒഴുകുമെന്നാണ് മന്ത്രി കണ്ണന്താനം പറയുന്നത്. മുന്‍ അനുഭവങ്ങള്‍വെച്ചുനോക്കുമ്പോള്‍ മന്ത്രിയുടെ പ്രസ്ഥാവന മുഖവിലക്കെടുക്കാന്‍ പ്രയാസമുണ്ട്. ഓഖി ദുരന്തമുണ്ടായപ്പോള്‍ കേരളം 7340 കോടിരൂപാ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തന്നത് 169 കോടി. ഇപ്പോളത്തെ ദുരന്തത്തില്‍നിന്ന് കേരളത്തിന് കരകയറണമെങ്കില്‍ 40000 കോടിയെങ്കിലും ഇല്ലാതെ പറ്റത്തില്ല.

തിന്നുകേമില്ല തീറ്റിക്കുകേമില്ല എന്ന എരുത്തിലെ പട്ടിയുടെ നയമാണ് മോദി സര്‍ക്കാരിന്റേത്. യു എ ഇ രാജാവ് 700 കോടിരൂപാ കേരളത്തിലെ ദുരിതനിവാരണത്തിനായി നല്‍കുമെന്ന് കേട്ടപ്പാള്‍ അല്‍പമെങ്കിലും ഉളുപ്പുണ്ടായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍തുക അനുവദിക്കേണ്ടതായിരുന്നു. ഇന്‍ഡ്യന്‍ യൂണിയനിലെ ഒരു സംസ്ഥാനത്തിനാണ് ആരാജ്യത്തെ സര്‍ക്കാര്‍ നല്‍കിയതില്‍കൂടുതല്‍ വിദേശരാജ്യം വാഗ്ദാനംചെയ്തത്. ആപണം സ്വീകരിക്കാന്‍ പറ്റത്തില്ല എന്ന ഉടക്കുന്യായവുമായി എത്തിയിരിക്കയാണ് കേന്ദ്രം. അത് സ്വീകരിച്ചലും ഇല്ലെങ്കിലും യു എ ഇ ഗവണ്‍മെന്റിനോടും സഹായം വാഗ്ദാനംചെയ്ത മറ്റ് അറേബ്യന്‍രാജ്യങ്ങളോടും കേരളജനതക്കുള്ള നന്ദി പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. മലയാളികള്‍ ആനാടുകളില്‍പായി ചെയ്തസേവനത്തിനുള്ള നന്ദിസൂചകമായിട്ടാണ് അവര്‍ കേരളത്തെ സഹായിക്കാമെന്നേറ്റത്. അത് നിരസിക്കുന്നത് ആരാജ്യങ്ങളോട് കാണിക്കുന്ന അധിക്ഷേപമായിട്ടേ കണക്കാക്കാന്‍ കഴിയു. മനുഷ്യജീവനേക്കാള്‍ പട്ടിക്കും പശുവിനും പ്രാധാന്യംകല്‍പിക്കുന്ന വടക്കേഇന്‍ഡ്യന്‍ ഗോസായികള്‍ക്ക് മനസിലാക്കാന്‍സാധിക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ.

പ്രളയജലത്തില്‍ മുങ്ങിത്താണ കേരളജനതക്ക് രണ്ടുനേരത്തെ ആഹാരത്തിനുള്ള അരിവേ ണമെങ്കില്‍ രൊക്കംപണംകൊടുത്തുവാങ്ങക്കൊള്ളാനാണ് കേന്ദ്രത്തിലെ കച്ചവടക്കാരന്‍ ആദ്യംപറഞ്ഞത്. പിന്നീട് പ്രതിക്ഷേധം പലയിടങ്ങളില്‍നിന്നും ഉയര്‍ന്നപ്പോളാണ് കറെ അരി ദാനമായിട്ട് നല്‍കാമെന്ന് ബാക്കിക്ക് പിന്നീട് പണകൊടുക്കണമെന്നും അദ്ദേഹം അരുളിച്ചെയ്തത്. എന്താണ് ഇതിന്റെയൊക്കെ അര്‍ഥം? കേരളം ഇന്‍ഡ്യയിലെ ഒരു സംസ്ഥനമല്ലെന്നാണോ വടക്കുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. അവരുടെ അറിവില്‍ ഇന്‍ഡ്യില്‍ അഞ്ചാറ് സംസ്ഥാനങ്ങളേയുള്ളു. അതില്‍ യുപിക്കാണ് പ്രാധാന്യം. പിന്നെ ബീഹാര്‍, ഗുജറാത്ത, മഹാരാഷ്ട്ര, മധ്യപ്രദേശ് മുതലായവ. നമ്മളൊക്കെ മദ്രാസികളാണ്. കേരളമെന്ന ഒരുസംസ്ഥാനം ഉണ്ടെന്നുപോലും ഭൂരിപക്ഷം വടക്കേഇന്‍ഡ്യന്‍ ഗോസായികള്‍ക്ക് അറിയില്ല. ബ്രിട്ടീഷുകാരന്‍ വന്നതുകൊണ്ടാണ് ഇന്‍ഡ്യയെന്ന മഹാരാജ്യം ഒരുകഷണമായിട്ട് നമുക്ക് കിട്ടിയത്. അല്ലായിരുന്നെങ്കില്‍ ആഫ്രിക്കയിലെപ്പോലെ പലരാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭൂഖണ്ഡമായിരുന്നേനെ ഇന്‍ഡ്യ. തെക്കേ ഇന്‍ഡ്യയോട് പ്രത്യേകിച്ചും കേരളത്തോടുള്ള വടക്കേ ഇന്‍ഡ്യക്കാരന്റെ ചിറ്റമ്മനയം അവസാനിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ എന്തുസംഭവിക്കുമെന്ന പറയാന്‍ സാധിക്കില്ല.
അങ്ങനെ ചിന്തിച്ചുപോയാല്‍ കുറ്റപ്പെടുത്താന്‍ സാധിക്കുമോ?

പ്രളയം നമ്മളെ പുതിയപാഠങ്ങള്‍ പഠിപ്പിച്ചു. ജാതിമതഭേദമില്ലാതെ രാഷ്ട്രീയക്കാരെന്റെ കൊടിപിടിക്കാതെ ഒറ്റക്കെട്ടായിട്ട് ദുരന്തത്തെ നേരിടാനാകുമെന്ന് നമ്മള്‍ ലോകത്തിന് കാണിച്ചുകൊടുത്തു. കേരളത്തിലെ യുവജനതയെ എത്ര അഭിന്ദിച്ചാലും മതിയാകത്തില്ല. അതുപോലെ നാടിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികളെയും. സ്ത്രീകള്‍ക്ക് വള്ളത്തില്‍ കയറാന്‍ കുനിഞ്ഞുനിന്ന് സ്വന്തംമുതുക് ചവിട്ടുപടിയാക്കിക്കൊടുത്ത ജൈസലിനെപ്പോലുള്ളവരുടെ നാട് ആര്‍ക്കാണ് കീഴ്‌പ്പെടുക?

സൈന്യത്തിനൊപ്പം നാട്ടുകാരും സേവനത്തിനിറങ്ങുന്ന കാഴ്ച്ചയാണ് ലോകംകണ്ടത്. ഒഴുകിപ്പോയ ഒരു തടിപ്പാലത്തിന്റെസ്ഥാനത്ത് താല്‍കാലികമായ ഒരെണ്ണംനിര്‍മിക്കുന്ന കാഴ്ച ഞാന്‍ യുട്യൂവില്‍ കാണുകയുണ്ടായി. അവിടെ സൈന്യമുണ്ടായിരുന്നെങ്കിലും അവരേക്കാള്‍ ധൈര്യമായി ഒഴുക്കുവെള്ളത്തില്‍ചാടി തടിപിടിച്ചുകയറ്റുന്നത് നാട്ടുകാരായിരുന്നു. അതാണ് കേരളമക്കള്‍. നമ്മളെ തോല്‍പ്പിക്കാന്‍ പ്രളയത്തിനോ കേന്ദ്രഗവണ്മന്റിനോ സാധിക്കില്ല എന്ന് വിളിച്ചുപറയുകയായിരുന്നു അവര്‍.

കൂടുതല്‍പണം കേന്ദ്രംതരുമെന്ന് കണ്ണന്താനം പറയുന്നുണ്ടെങ്കിലും നമ്മള്‍ക്കത്ര വിശ്വാസമില്ല. അധവാ തക്കതായ സഹായം തന്നില്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ കണ്ണന്താനം തയ്യാറാകണം. നിങ്ങളെ പൂമാലയിട്ട് സ്വീകരിക്കാന്‍ കേരളം തയ്യാറായിരിക്കും.

സാം നിലമ്പള്ളില്‍)
samnilampallil@gmail.com
Join WhatsApp News
Mathew 2018-08-22 23:25:06
According to some commentators here (I checked on line and found that to be correct) an estimated 22 billion ( 22,000,000,000) dollars worth Gold is in Kerala, sitting somewhere without any use,  and that is equal to 1,539,670,000,000.00 Indian Rupee. The government and the religious group which holds it must come together and spend money out of it to rebuild Kerala.  All the expatriates need to put pressure on it by writing and talking about  And use the various medias to propagate it. I am a christian and if the religion which holds the money spend the money to rebuild Kerala, I will get converted to that religion . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക