Image

ഉപതെരഞ്ഞെടുപ്പില്‍ പ്രശ്നാധിഷ്ഠിത സമദൂരം: നെയ്യാറ്റിന്‍കര രൂപത

Published on 01 April, 2012
ഉപതെരഞ്ഞെടുപ്പില്‍ പ്രശ്നാധിഷ്ഠിത സമദൂരം: നെയ്യാറ്റിന്‍കര രൂപത
നെയ്യാറ്റിന്‍കര: ഉപതെരഞ്ഞെടുപ്പില്‍ പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമാണ് സഭ മുന്നോട്ടുവെക്കുന്നതെന്ന് നെയ്യാറ്റിന്‍കര രൂപത.
ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കട്ടെ. സഭ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നവരെ ജാതിമതഭേദമന്യേ പിന്തുണയ്ക്കണമെന്നാണ് ആഗ്രഹമെന്നും വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍െറ തീരുമാനപ്രകാരമായിരിക്കും രൂപതയുടെ നിലപാട്. ശെല്‍വരാജിന്‍െറ രാജിയെ കുറിച്ച് സഭക്ക് അറിയില്ലായിരുന്നുവെന്നും രാജി അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. രാജിക്ക് മുമ്പും ശേഷവും ശെല്‍വരാജ് ബിഷപ് ഹൗസില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്‍െറ രാജി ദൗര്‍ഭാഗ്യകരമാണ്. രാജിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരില്‍ 35 ശതമാനം സഭാ വിശ്വാസികളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക