Image

ലൂസിയാനയിലും മിസിസിപ്പിയിലും വെസ്റ്റ് നൈല്‍ വൈറസ് രോഗികള്‍ വര്‍ധിക്കുന്നു

പി പി ചെറിയാന്‍ Published on 23 August, 2018
ലൂസിയാനയിലും  മിസിസിപ്പിയിലും  വെസ്റ്റ് നൈല്‍ വൈറസ് രോഗികള്‍ വര്‍ധിക്കുന്നു
ലൂസിയാന: അമേരിക്കയില്‍ വെസ്റ്റ് നൈല്‍ വൈറസ് രോഗബാധ അനുഭവപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലാണെന്നു ആഗസ്റ്റ് 21 ന് പുറത്തിറക്കിയ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

2018 ല്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 133 മെനിന്‍ജൈറ്റിസ് രോഗികളില്‍ ലൂസിയാനയില്‍ 18 ഉം മിസിസിപ്പിയില്‍ 15 ഉം ആണ്. മൂന്നാം സ്ഥാനത്ത് 14 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെക്‌സസ് സംസ്ഥാനമാണ്. സൗത്ത് ഡക്കോട്ട (9) , അയോവ (7), നെബ്രസ്‌ക്ക (6) അലബാമ, പെന്‍സില്‍വാനിയ (5).

സിഡിസി രാജ്യവ്യാപകമയി വെസ്റ്റ് നൈല്‍ വയറസിനെതിരെ ശക്തമായ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും, കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ തളിക്കണമെന്നും കൊതുകുശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍  നടക്കുന്നവര്‍ ശരീരം മുഴുവന്‍ കവര്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും ശരീരത്തിനു ക്ഷീണമോ, വേദനയോ, പനിയോ തോന്നിയാല്‍ ഡോക്ടറുടെ ഉപദേശം തേടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെക്‌സസ് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ നിന്നും വെസ്റ്റ് നൈല്‍ വൈറസ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലൂസിയാനയിലും  മിസിസിപ്പിയിലും  വെസ്റ്റ് നൈല്‍ വൈറസ് രോഗികള്‍ വര്‍ധിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക