Image

ജര്‍മ്മന്‍ യാത്ര: തെറ്റുപറ്റിയെന്ന്‌ ഏറ്റു പറഞ്ഞ്‌ മന്ത്രി രാജു

Published on 23 August, 2018
ജര്‍മ്മന്‍ യാത്ര: തെറ്റുപറ്റിയെന്ന്‌ ഏറ്റു പറഞ്ഞ്‌ മന്ത്രി  രാജു
കേരളത്തിലെ പ്രളയസമയത്ത്‌ ജര്‍മ്മനയില്‍ മലയാളം സമാജത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതില്‍ തെറ്റുപറ്റിയെന്ന്‌ ഏറ്റുപറഞ്ഞ്‌ വനം മന്ത്രി കെ. രാജു. ജര്‍മ്മന്‍ യാത്രയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രളയ സമയത്ത്‌ കേരളത്തില്‍ ഇല്ലാതിരുന്നത്‌ അനൗചിത്യമായെന്നും മന്ത്രി പറഞ്ഞു. താന്‍ പോയതിന്‌ ശേഷമാണ്‌ പ്രളയം രൂക്ഷമായത്‌. പ്രളയസമയത്ത്‌ ഇല്ലാതിരുന്നത്‌ തെറ്റാണെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട്‌ പറഞ്ഞു.

പ്രളയവാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ മടങ്ങിവരാനുള്ള ശ്രമം നടത്തി. പക്ഷെ, പെട്ടെന്ന്‌ തിരിച്ചുവരാന്‍ ടിക്കറ്റ്‌ ലഭിച്ചില്ല. താന്‍ നടത്തിയ യാത്രയെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയസമയത്ത്‌ ജര്‍മ്മനയില്‍ മലയാളസമാജത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിന്റെ പേരില്‍ മന്ത്രി കെ. രാജുവിന്‌ ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. സിപിഐ ജനപ്രതിനിധിയായ രാജുവിന്റെ പ്രവൃത്തിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പോലും തള്ളിക്കളഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക