Image

ഇടുക്കിയില്‍ മാത്രം കെഎസ്‌ഇബിക്ക് നഷ്ടമായത് നാലേമുക്കാല്‍ കോടി

Published on 23 August, 2018
ഇടുക്കിയില്‍ മാത്രം കെഎസ്‌ഇബിക്ക് നഷ്ടമായത് നാലേമുക്കാല്‍ കോടി

ഇടുക്കിയില്‍ മാത്രം കെഎസ്‌ഇബിക്ക് നഷ്ടമായത് നാലേമുക്കാല്‍ കോടി. ഇടുക്കി അണക്കെട്ടിലെ അധിക ജലം കെഎസ്‌ഇബിക്ക് കോടിക്കണക്കിനു രൂപയുടെ ലാഭം ഉണ്ടാക്കിയിരുന്നു.

വീടുകളിലേക്കും സ്ഥാപനങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന എല്‍ടി ലൈനുകളുടെ 1198 പോസ്റ്റുകളാണ് ഒടിഞ്ഞത്. 3426 പോളുകള്‍ നശിച്ചു പോയി. 11 കെവി ലൈനുകളുടെ 549 പോസ്റ്റുകള്‍ ഒടിഞ്ഞു വീണു.അടിമാലി ഇലക്‌ട്രിക്കല്‍ സെക്ഷനു കീഴിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്. 11 കെവി ലൈനുകളുടെ 299 പോസ്റ്റുകളും എല്‍ടി ലൈനുകളുടെ 446 പോസ്റ്റുകളുമാണ് ഇവിടെ വീണത്.

ഇത്തരത്തില്‍ ഇടുക്കിയിലെ ഓരോ പ്രദേശങ്ങളിലും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി. രണ്ടാഴ്ച കൊണ്ടാണ് ഇടുക്കിയില്‍ വൈദ്യുതി വകുപ്പിന് നാലു കോടി എണ്‍ത്തിയഞ്ചു ലക്ഷത്തി നാലായിരം രൂപയുടെ നഷ്ടം ഉണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക